മറ്റത്തൂര്‍: തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് വീട്ടിലേക്കുള്ള വഴി അടഞ്ഞതോടെ പുറത്തുകടക്കാനാവാതെ വലയുകയാണ് മറ്റത്തൂര്‍ ചെട്ടിച്ചാലിലുള്ള കോട്ടപ്പുറം ശ്രീധരെൻറ കുടുംബം. രോഗികളും വയോധികരുമായ മൂന്നംഗങ്ങളുൾപ്പെടെ അഞ്ചുപേരടങ്ങുന്ന കുടുംബത്തിന് സഞ്ചരിക്കാനുള്ള ഏക വഴിയാണ് വെള്ളത്തിൽ മുങ്ങിയത്. മൂന്നുമുറി-ചെട്ടിച്ചാല്‍ റോഡില്‍ പാടത്തോടുചേര്‍ന്നാണ് ശ്രീധരെൻറ വീട്. റോഡില്‍നിന്ന് പാടത്തോടിെൻറ ഓരം ചേര്‍ന്ന് വീതികുറഞ്ഞ നടവഴിയാണ് ഈ വീട്ടിലേക്കുള്ളത്. മഴയെ തുടര്‍ന്ന് സമീപത്തെ വലിയതോട് കവിഞ്ഞ് പാടത്തും വഴിയിലും അഞ്ചടിയിലേറെ വെള്ളം ഉയര്‍ന്നു. ഇതോെട കുടുംബം ഒറ്റപ്പെട്ട അവസ്ഥയിലാണ്. മഴനിന്ന് വെള്ളം ഇറങ്ങാതെ ഇവര്‍ക്ക് വഴിയിലേക്കിറങ്ങാനാവില്ല. അടുത്ത വീട്ടുകാരുടെ കാരുണ്യത്തില്‍ അവരുടെ പറമ്പിലൂടെ കടന്നാണ് ഇപ്പോള്‍ ഈ വീട്ടിലുള്ളവര്‍ പുറത്തേക്കിറങ്ങുന്നത്. ഒരാഴ്ച മുമ്പ് ഹൃദയാഘാതം മൂലം മരണപ്പെട്ട ശ്രീധരെൻറ മകന്‍ ശശിയുടെ സഞ്ചയനചടങ്ങിന് കഴിഞ്ഞ ദിവസം ബന്ധുക്കളും അയല്‍വാസികളും എത്തിയത് സമീപപറമ്പുകളിലൂടെയാണ്. ഗൃഹനാഥനായ 74 കാരന്‍ ശ്രീധരന്‍ ശ്വാസംമുട്ടുള്ളയാളാണ്. ഇയാളുടെ ഭാര്യ ലക്ഷ്മിയും മൂത്തമകന്‍ ഹരിദാസും രോഗികളാണ്. ആര്‍ക്കെങ്കിലും പെട്ടെന്ന് രോഗം മൂര്‍ഛിച്ചാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വഴിയില്ലാത്ത അവസ്ഥയാണ്. കൂടാതെ ചോര്‍ന്നൊലിക്കുന്ന വീടും സാമ്പത്തിക പ്രയാസവും ഈ കുടുംബത്തെ അലട്ടുന്നുണ്ട്. ആദിവാസി കുടുംബത്തിൽ വെളിച്ചമെത്തിച്ച് പൊലീസ് വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ പഞ്ചായത്തിലെ ശാസ്താംപൂവത്തുള്ള ആനപ്പാന്തം ആദിവാസി കോളനിയില്‍ എട്ടുമാസത്തോളമായി വൈദ്യുതിയില്ലാതിരുന്ന വീട്ടിൽ വെള്ളിക്കുളങ്ങര ജനമൈത്രി പൊലീസ് മുൻകൈയെടുത്ത് വൈദ്യുതി പുനഃസ്ഥാപിച്ചു. കോളനിയിലെ സുഭാഷ്, രതീഷ് എന്നിവരുടെ കുടുംബങ്ങള്‍ ഒന്നിച്ചുതാമസിച്ചിരുന്ന വീട്ടിലേക്കാണ് പൊലീസ് മുന്‍കൈയെടുത്ത് വെളിച്ചം എത്തിച്ചത്. നേരത്തെ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നു. ഏതാനും മാസം മുമ്പ് ഇടിമിന്നലില്‍ മെയിന്‍ സ്വിച്ച്, സ്വിച്ച് ബോര്‍ഡ് എന്നിവയും അനുബന്ധ സാമഗ്രികളും നശിച്ചു. വെളിച്ചമില്ലാതെ കഴിയുന്ന കുടുംബത്തിെൻറ ദുരിതം ശ്രദ്ധയില്‍പെട്ട എസ്.ഐ എസ്.എല്‍. സുധീഷ് മുന്‍കൈയെടുത്താണ് വയറിങ് ശരിയാക്കി വൈദ്യുതി പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.