അഭിമന്യു വധം: വിമർശനങ്ങളിൽ ശരിയുണ്ടെങ്കിൽ ഗൗരവപൂർവം കാണും -വിജയരാഘവൻ

തൃശൂർ: അഭിമന്യു വധവുമായി ബന്ധപ്പെട്ടുയർന്ന വിമർശനങ്ങളിൽ ശരിയുണ്ടെങ്കിൽ ഗൗരവപൂർവം കാണുമെന്ന് ഇടതുമുന്നണി കൺവീനർ വിജയരാഘവൻ 'മീറ്റ് ദ പ്രസി'ൽ പറഞ്ഞു. അഭിമന്യു വധവുമായി ബന്ധപ്പെട്ട് പാർട്ടിയെ പ്രതിക്കൂട്ടിലാക്കി എം.എൽ.എയുടെ ഭാര്യയുടേത് എന്ന മട്ടിൽ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന ഒന്നും ഇതിലില്ല. ആർക്കും എന്തും പറയാം. അതിൽ ബേജാറാവേണ്ട. അതിനേക്കാൾ പ്രാധാന്യം പ്രതിയെ പിടിക്കലാണ്. എന്നാൽ, വിമർശനങ്ങളിൽ ശരിയുണ്ടെങ്കിൽ ഗൗരപൂർവം കാണും. അഭിമന്യു വധത്തിൽ പൊലീസിന് വീഴ്ചയുണ്ടായെന്ന് സൈമൺ ബ്രിേട്ടാ പോലുള്ളവർ അഭിപ്രായപ്പെട്ടത് ചൂണ്ടിക്കാട്ടിയപ്പോൾ കൊലപാതകം ആസൂത്രണം ചെയ്തവരെ കണ്ടെത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം മറുപടി പറഞ്ഞു. വിമർശനങ്ങൾ അന്വേഷണത്തി​െൻറ വേഗതയെയും കാര്യക്ഷമതയെയും ബാധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. സി.പി.െഎക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ സി.പി.എമ്മുകാർ എന്ന മട്ടിൽ നടത്തുന്ന പ്രചാരണങ്ങൾ മുന്നണി െഎക്യത്തെ ദുർബലപ്പെടുത്തില്ലെ എന്ന ചോദ്യത്തിന്, സി.പി.െഎ അടക്കം ഘടക കക്ഷികളുമായി എെന്തങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ഉഭയകക്ഷി ചർച്ചയിലൂടെയാണ് പരിഹരിക്കുകയെന്നും അല്ലാതെ സാമൂഹിക മാധ്യമങ്ങളിലൂടെയല്ലെന്നും അദ്ദേഹം പ്രതികരിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അങ്ങനെ ചെയ്യേണ്ട ആവശ്യവുമില്ല -അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.