തീരം ഓഖിക്ക് സമാനം

കൊടുങ്ങല്ലൂർ: കടൽ ക്ഷോഭം രൂക്ഷമായതോടെ തീരം ഒാഖിക്ക് സമാനമായ ഭീതിജനകമായ അവസ്ഥയിൽ. തീരമാകെ വിറകൊണ്ടും വിറങ്ങലിച്ചും നിൽക്കുകയാണ്. ആർത്തലച്ച് കയറിവരുന്ന കടൽ കരയാകെ ഭീതി വിതച്ചതോടെ നൂറുകണക്കിന് കുടുംബങ്ങളാണ് പലായനം ചെയ്യുന്നത്. വലിയ തോതിൽ നാശം വിതച്ച് ഇരച്ച് കയറുന്ന കടൽ മുക്കാൽ കിലോമീറ്റർ വരെ കരയിലെത്തിക്കഴിഞ്ഞു. കാലവർഷം തുടങ്ങിയ ശേഷമുള്ള എറ്റവും രൂക്ഷമായ കടൽക്ഷോഭമാണ് തിങ്കളാഴ്ച പ്രകടമായത്. കടൽ ഭിത്തി തകർന്നിടങ്ങളിലും ഇല്ലാത്ത ഭാഗത്തും കടലും തീരവും ഒന്നായി മാറിയ അവസ്ഥയാണ്. അകവും പുറവും വെള്ളം കയറിയതോടെ നിരവധി വീടുകൾ നാശത്തി​െൻറ വക്കിലാണ്. അനവധി വീടുകൾ വാസേയാഗ്യമല്ലാതായി. ഗൃഹോപകരണങ്ങളും മോേട്ടാറുകളും മറ്റു ഉപകരണങ്ങളും നശിച്ചു. ഒാഖിയുടെ ദുരിതാനുഭവം കൺമുന്നിലുള്ളതിനാൽ ചിലരെങ്കിലും ഗൃഹോപകരണങ്ങൾ ഭദ്രമായി സൂക്ഷിച്ചിരുന്നു. എന്നാൽ കടലേറ്റത്തിൽ അടുക്കളയിലെ പാത്രങ്ങൾ വരെ ഒഴുകിപ്പോയത് കണ്ണിേരാടെയാണ് വീട്ടുകാർ വിവരിക്കുന്നത്. ചളിയും ദുർഗന്ധവും നിറഞ്ഞ വെള്ളം ജനവാസ മേഖലയിൽ കെട്ടിനിൽക്കാൻ തുടങ്ങിയതോടെ പകർച്ച വ്യാധി ഭീഷണിയുടെ പിടിയിലാണ് തീരം. ജനത്തി​െൻറ രോഷവും കണ്ണീരും തീരം സന്ദർശിച്ച കലക്ടറും എം.എൽ.എയും ഉൾപ്പെടെയുള്ളവർ നേരിൽ അനുഭവിക്കുകയുണ്ടായി. വാടക വീടുകളിലേക്കും ബന്ധുവീടുകളിലേക്കുമാണ് കുടുംബങ്ങൾ താമസം മാറ്റിയത്. പി.വെമ്പല്ലൂർ, എടവിലങ്ങ്, എറിയാട്, അഴീക്കോട് വില്ലേജുകളിലാണ് കടൽ രൂക്ഷതയോടെ ഇരച്ചുകയറുന്നത്. അഞ്ചിടങ്ങളിൽ ഇതിനകം ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. നാനൂറോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ജനങ്ങളുടെ ഒഴുക്ക് കൂടാൻ സാധ്യതയുണ്ടെന്നും ഇത് മുന്നിൽ കണ്ട് സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും റവന്യു അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.