ചേർപ്പ്: ശക്തമായ മഴയും കാറ്റും മൂലം വല്ലച്ചിറ പഞ്ചായത്തിൽ കടലാശ്ശേരി, ചാത്തക്കുടം, ആറാട്ടുപുഴ പ്രദേശങ്ങളിൽ നിരവധി നേന്ത്രവാഴകൾ ഒടിഞ്ഞു വീണു. കടലാശ്ശേരിയിൽ ബാലൻ വടക്കേടത്തിെൻറ നേന്ത്രവാഴ തോട്ടത്തിൽ പത്ത് വാഴകൾ ഒടിഞ്ഞുവീണു. വെള്ളം കയറി മറ്റുകൃഷികൾക്കും നാശം സംഭവിച്ചിട്ടുണ്ട്. കരുവന്നൂർ എട്ടുമുന ഭാഗത്ത് പുഴയോരത്തെ കരിങ്കൽ കെട്ടിനൊപ്പം വെള്ളം കയറിയതിനാൽ കെട്ടിനു മുകളിൽ മണൽചാക്കുകൾ നിരത്തുന്നതിനുള്ള ശ്രമങ്ങൾ നാട്ടുകാർ തുടങ്ങിയിട്ടുണ്ട്. ചേർപ്പ് തൃപ്രയാർ റോഡിൽ മുത്തുള്ളിയാൽ ഭാഗത്ത് അപകടകരമായ വലിയ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുനീക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.