ഇരിങ്ങാലക്കുട: കനത്ത മഴയിലും കാറ്റിലും ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. പല സ്ഥലങ്ങളിലും വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ഇരിങ്ങാലക്കുടയില്‍ 75.8 മില്ലി മീറ്റർ മഴ പെയ്തതായി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭയുടെ പടിഞ്ഞാറന്‍ മേഖലയായ പെരുവല്ലിപാടത്തെ റോഡുകൾ വെള്ളത്തിനടിലാണ്. പല വീടുകളിലും വെള്ളം കയറിയതുമൂലം കുടുംബങ്ങൾ മാറി താമസിച്ച് തുടങ്ങി. ഇരിങ്ങാലക്കുട ജവഹര്‍ കോളനിയിലും വെള്ളക്കെട്ട് രൂക്ഷമാണ്. സമീപമത്തെ കൊട്ടിലിംഗപാടത്തെ വീടുകളിൽ വെള്ളം കയറി തുടങ്ങി. പടിയൂര്‍ പഞ്ചായത്തിലെ എടതിരിഞ്ഞി വില്ലേജ് കോളനി, കല്ലന്തറ, കാക്കാത്തുരുത്തി, മുഞ്ഞനാട്, കെട്ടുച്ചിറ, മഴുവന്‍ചേരിതുരുത്ത്്, കോങ്ങാടന്‍തുരുത്ത്്, പത്തനങ്ങാടി കിഴക്കന്‍പ്രദേശം, കോതറ തുടങ്ങിയ പ്രദേശങ്ങളില്‍ രൂക്ഷ വെള്ളക്കെട്ടാണ്. കാറ്റിലും മഴയിലും കാറളം പ്രദേശത്ത് വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ച ഉണ്ടായ ശക്തമായ മഴയില്‍ കാറളം മാവേലി സ്റ്റോറിനു സമീപം താമസിക്കുന്ന പറപ്പിള്ളി വീട്ടില്‍ വേണുഗോപാലെൻറ വീട് തെങ്ങ് വീണ് തകര്‍ന്നു. കാലവര്‍ഷകെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് കോണ്‍ഗ്രസ് കാറളം മണ്ഡലം പ്രസിഡൻറ്് ബാസ്റ്റിന്‍ ഫ്രാന്‍സിസ് ആവശ്യപ്പെട്ടു. ചെമ്മണ്ടയിൽ ഷീജ ഷാജെൻറ വീടും മഴയില്‍ തകര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.