തൃശൂർ-വാടാനപ്പള്ളി പാത ഭൂസർവേക്ക് പുതിയ സംഘത്തെ നിയോഗിക്കും

തൃശൂർ: തൃശൂർ-വാടാനപ്പള്ളി സംസ്ഥാന പാതയുടെ വികസനത്തിന് പുതിയ സംഘത്തെവെച്ച് ഭൂസർവേ നടത്താൻ തീരുമാനം. വേഗം സർവേ പൂർത്തിയാക്കണമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തൃശൂർ-കാഞ്ഞാണി റൂട്ടിൽ തകർന്ന റോഡിലെ അപകട മരണത്തെ തുടർന്ന് വിളിച്ച ഉദ്യോഗസ്ഥതല യോഗത്തിലാണ് മന്ത്രിയുടെ നിർദേശം. രണ്ടാം ഘട്ടമായാണ് എറവ്-വാടാനപ്പള്ളി റോഡ് നിർമാണം ആരംഭിക്കുക. ഇതിനായി 189 കോടിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് സർക്കാറിലേക്ക് സമർപ്പിക്കും. എറവ് വരെയുള്ള 22 കി.മീറ്റർ റോഡ് നിർമാണത്തിന് 22 കോടി അനുവദിച്ചിരുന്നു. നിർമാണം തുടങ്ങിയെങ്കിലും പുറമ്പോക്ക് ഭൂമി കണ്ടെത്താനുള്ള നടപടി പൂർത്തിയാക്കാനായില്ല. ഈ സാഹചര്യത്തിലാണ് പുതിയ സംഘത്തെ നിയോഗിച്ച് ഭൂസർവേ നടത്താൻ തീരുമാനിച്ചത്. കാഞ്ഞാണി, കണ്ടശാംകടവ്, ഒളരി സ​െൻററുകളിൽ റോഡ് വീതികൂട്ടണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ സ്ഥലം ഏറ്റെടുക്കുന്നതിൽ വിചാരിച്ചതിനേക്കാൾ സമയമെടുത്തു. സ്ഥലം വിട്ടുകിട്ടുന്നതിൽ പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് മന്ത്രി സമ്മതിച്ചു. മുരളി പെരുനെല്ലി എം.എൽ.എ, എക്സിക്യൂട്ടീവ് എൻജിനീയർ പി.വി. ബിജി, ജില്ല സർവേ സൂപ്രണ്ട് പി.ആർ. ശോഭന തുടങ്ങിയവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.