മാതാപിതാക്കള്‍ കൈയൊഴിഞ്ഞു കുരുന്നുകള്‍ക്ക് സേവാഭാരതിയുടെ തണല്‍

കൊടകര: മാതാപിതാക്കള്‍ ഉപേക്ഷിച്ചതോടെ നിരാലംബരായ മൂന്ന് കുരുന്നുകള്‍ക്ക് തണലൊരുക്കി സേവാഭാരതി പ്രവര്‍ത്തകര്‍. കൊടകര കുംഭാരത്തെരുവില്‍ വയോധികനായ മുത്തച്ഛ​െൻറ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന ഗീത (ഒമ്പത്), ശ്വേത (ഏഴ്), നികിത (അഞ്ച്) എന്നീ കുരുന്നുകളുടെ സംരക്ഷണവും പഠനച്ചെലവുമാണ് ഏറ്റെടുത്തത്. കൊടകരയില്‍ താമസിക്കുന്ന ആന്ധ്ര സ്വദേശി സമ്പത്തി​െൻറ പേരക്കുട്ടികളാണ് കുരുന്നുകള്‍. ഇളയ കുട്ടിക്ക് മൂന്നുമാസം പ്രായമുള്ളപ്പോള്‍ അമ്മ ഇവരെ ഉപേക്ഷിച്ചുപോയി. അച്ഛനും പിന്നീട് ഉപേക്ഷിച്ചു. വയോധികനായ മുത്തച്ഛനാണ് മൂന്നുകുട്ടികളേയും സംരക്ഷിച്ചുപോന്നിരുന്നത്. ദൈന്യത അറിഞ്ഞ് സേവാഭാരതി പ്രവര്‍ത്തകര്‍ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. ഉൗരകത്തുള്ള സജ്ജീവനി ബാലിക സദനത്തില്‍ താമസിപ്പിച്ച് കുട്ടികളെ പഠിപ്പിക്കാനാണ് തീരുമാനം. ഞായറാഴ്ച രാവിലെ കുംഭാരത്തെരുവിലെത്തി കുട്ടികളെ ഏറ്റെടുത്തു. ആര്‍.എസ്.എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ആർ. ദേവദാസ്, സേവാഭാരതി പ്രവര്‍ത്തകരായ എം.എന്‍. തിലകന്‍, രഘു പി. മേനോന്‍, എം. സുനില്‍കുമാര്‍, വത്സന്‍ തോട്ടാപ്പിള്ളി, വിനോദ് പിള്ള, നന്ദകുമാര്‍ വിളക്കത്തറ, എ.കെ. പ്രേമന്‍, സഹദേവന്‍ കാവില്‍ എന്നിവരാണ് കുട്ടികളെ ഏറ്റെടുത്തത്. ക്യാപ്ഷന്‍ കൊടകര കുംഭാരത്തെരുവില്‍ മുത്തച്ഛനോടൊപ്പം കഴിഞ്ഞിരുന്ന കുരുന്നുകളുടെ സംരക്ഷണം സേവാഭാരതി പ്രവര്‍ത്തകര്‍ ഏറ്റെടുത്തപ്പോള്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.