സി.പി അക്ബർ ഹാജി അനുസ്മരണം

കയ്പമംഗലം: കയ്പമംഗലം നിയോജകമണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്‌ലിംലീഗ് ജില്ല വൈസ് പ്രസിഡൻറ് ആയിരുന്ന സി.പി. അക്ബർ ഹാജി അനുസ്മരണവും ഹാഫിള് മുഹമ്മദ് സുഹൈലിനുള്ള ഉപഹാര സമർപ്പണവും നടന്നു. മുസ്‌ലിംലീഗ് ജില്ല വൈസ് പ്രസിഡൻറ് പി.കെ. മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് എസ്.കെ. ഹാഷിം തങ്ങൾ ഉപഹാരം സമർപ്പിച്ചു. പി.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് മണ്ഡലം ഭാരവാഹികളായ കെ.ബി. ഹംസ, ടി.കെ. ഉബൈദ്, എം.എസ്.എഫ് ജില്ല പ്രസിഡൻറ് അഫ്സൽ യൂസഫ്, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് കെ.കെ. അഫ്സൽ, മണ്ഡലം പ്രസിഡൻറ് കെ.കെ. സക്കരിയ്യ, പ്രവാസി ലീഗ് മണ്ഡലം പ്രസിഡൻറ് പി.എം സൈനുദ്ദീൻ, കർഷക സംഘം മണ്ഡലം പ്രസിഡൻറ് ടി.കെ. ഇബ്രാഹിം ഹാജി എന്നിവർ സംസാരിച്ചു. മണ്ഡലം ജന.സെക്രട്ടറി പി.കെ. ഹംസ സ്വാഗതവും ട്രഷറർ എസ്.എ. സിദ്ദീഖ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.