മേത്തല: നിർമിച്ച് ഇൻറീരിയർ ഡിസൈനിങ് വിദ്യാർഥി. കൊടുങ്ങല്ലൂർ മേത്തല കുന്നംകുളം സ്വദേശി നടുവിലപറമ്പിൽ നൗഷാദിെൻറ മകൻ ഇജാസാണ് വിസ്മയ കാഴ്ചയൊരുക്കിയത്. നാല് മില്ലിമീറ്റർ വലുപ്പമുള്ള ഗ്രാഫൈറ്റ് ശിൽപം യഥാർഥ ലോകകപ്പിെൻറ തനി പകർപ്പ് തന്നെയാണ്. ലെൻസ് ഉപയോഗിച്ച് നോക്കിയാൽ ഈ കുഞ്ഞൻ കപ്പിൽ യഥാർഥ കപ്പിെൻറ മുഴുവൻ ചിത്രീകരണവും കാണാം. ഇതിനൊപ്പം പെൻസിലിെൻറ മരം കൊണ്ടുള്ള ഭാഗം ഉപയോഗിച്ച് ലോകകപ്പിെൻറ മറ്റൊരു രൂപവും നിർമിച്ചിട്ടുണ്ട്. പെൻസിൽ കാർവിങ് ടൂൾ ഉപയോഗിച്ചാണ് ഇജാസ് ശിൽപം തീർത്തത്. ഒട്ടനവധി പെൻസിൽ ആർട്ടുകളും ഡ്രോയിങ്ങുകളും ഈ 20കാരെൻറ സൃഷ്ടികളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.