തൃശൂർ: അർഹതയുള്ള എല്ലാ മലയോര കർഷകർക്കും ഒരു മാസത്തിനകം ഉപാധിരഹിത പട്ടയം നൽകണമെന്ന് കർഷക കോൺഗ്രസ് ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. സമയ ബന്ധിതമായി പട്ടയം നൽകണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തും. തിങ്കളാഴ്ച റവന്യൂ, കൃഷി മന്ത്രിമാർക്ക് നിവേദനം നൽകും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ചാലക്കുടി, ഒല്ലൂർ, പുതുക്കാട്, വടക്കാഞ്ചേരി, ചേലക്കര നിയോജകമണ്ഡലങ്ങളിൽ പ്രക്ഷോഭവും കലക്ടറേറ്റ് പിക്കറ്റിങ്ങും നടത്താൻ യോഗം തീരുമാനിച്ചു. പ്രകൃതി ക്ഷോഭവും കാട്ടാന ശല്യവും മൂലം കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുക, കേന്ദ്ര സർക്കാറിെൻറ നെല്ലിെൻറ വില കൂട്ടുന്നതിനനുസരിച്ച് സംസ്ഥാനവും നൽകുക, നാളികേരളത്തിെൻറ വിലയിടിവ് തടയാൻ താങ്ങുവില നിശ്ചയിച്ച് കൃഷിഭവൻ വഴി പച്ചത്തേങ്ങ സംഭരണം പുനരാരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. ജില്ല പ്രസിഡൻറ് പി.എ. ബാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. രവി പോലുവളപ്പിൽ, വി.പി. കുഞ്ഞാലി, ഗംഗാധരൻ, അബ്ദുൽ മജീദ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.