തൃശൂർ: കോർപറേഷൻ എതിർകക്ഷിയായി ഉപഭോക്തൃ കോടതി മുതൽ ഹൈകോടതി വരെ നൂറിലേറെ കേസുകൾ. പലതും എന്താണെന്നും എന്തിന് വേണ്ടിയുള്ളതാണെന്നും കോർപറേഷന് അറിയില്ല. പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി കേസ് ജയിച്ചത്കഴിഞ്ഞ മാസമാണ് -കിഴക്കേകോട്ടയിലെ ഷോപ്പിങ് കോംപ്ലക്സിലെ വാടകക്കാരൻ അനധികൃത കൈമാറ്റവും കൈയേറ്റവും നടത്തിയ കേസ്. കേസുകൾ തോൽക്കുകയാണെങ്കിലും കോർപറേഷൻ നിയോഗിച്ച അഭിഭാഷകർ കൃത്യമായി ഫീസ് കൈപ്പറ്റുന്നുണ്ട്. ജില്ലയിലെ കോൺഗ്രസിെൻറ നേതാവുകൂടിയായ അഭിഭാഷകൻ കോർപറേഷൻ കേസുകൾക്ക് കഴിഞ്ഞ മാസം കൈപ്പറ്റിയത് 1.24 ലക്ഷമാണ്. 71 കേസ് കൈകാര്യം ചെയ്തതായാണ് ഫയലിൽ പറയുന്നത്. ഒന്നും വിജയിച്ചതായി പറയുന്നില്ല. പല കേസിെൻറയും ഫയൽ ഓഫിസിൽ ഇല്ല. കക്ഷി ഇല്ലാത്ത കേസുകളിൽ വക്കീൽ ആവശ്യപ്പെടുന്ന തുകയോ അല്ലെങ്കിൽ നിശ്ചിത മിനിമം തുകയോ കുറവ് ഏതെന്ന് കണക്കാക്കി കൗൺസിലിന് തീരുമാനിക്കാമെന്നാണ് ചട്ടം. കേസ് അവസാനിക്കുന്നത് വരെ അടിയന്തര സാഹചര്യങ്ങൾ ഇല്ലാത്ത പക്ഷം 15,000 വരെ വക്കീൽ ഫീസിനത്തിൽ അനുവദിക്കാമെന്നാണ് സർക്കാർ നിർദേശം. വൈദ്യുതി കുടിശ്ശിക, വെള്ളക്കരം, നികുതി തുടങ്ങിയവയാണ് പ്രധാനമായും കോർപറേഷെൻറ കേസുകൾ. എന്നാൽ ഏതൊക്കെയെന്നും, എവിടെയൊക്കെയെന്നും കേസിെൻറ നിലവിലെ സാഹചര്യമെന്തെന്നും ചോദിച്ചാൽ കോർപറേഷൻ ഉദ്യോഗസ്ഥരും ഭരണസമിതിയും വലയും. ആവശ്യമായ രേഖകളില്ലാത്തതിനാൽ അഭിഭാഷകർക്കും കാര്യമായി ഒന്നും ചെയ്യാനില്ല. ഇതോടെ കേസിൽ കോർപറേഷൻ തോൽക്കുന്നത് പതിവാണ്. എന്നാൽ അഭിഭാഷകെൻറ ഫീസിൽ കുറവ് വരില്ല. മാറിയെത്തുന്ന ഭരണസമിതിയുടെ രാഷ്ട്രീയ താൽപര്യമനുസരിച്ചാണ് അഭിഭാഷകരെ നിയമിക്കുന്നത്. ഇപ്പോഴത്തെ ഭരണസമിതി ചുമതലയേറ്റ ശേഷം തുടർച്ചയായി കേസുകൾ തോൽക്കുന്നത് പരിശോധിച്ചതിനെ തുടർന്ന് അദാലത്തുകളിലൂടെ പ്രശ്ന പരിഹാരത്തിന് നടപടിയായിരുന്നു. ഇങ്ങനെ വൈദ്യുതി വിഭാഗത്തിൽ സാധാരണയായി കോടതി നടപടികളിലൂടെ കോർപറേഷനാണ് നഷ്ടമുണ്ടാവാറുള്ളതെന്നിരിക്കെ, മൂന്ന് കോടിയോളം വരുമാനമുണ്ടാക്കി. മുപ്പതോളം കേസുകളും ഇങ്ങനെ ഒഴിവാക്കി. മറ്റ് മേഖലകളിലും അദാലത്തുകൾ സംഘടിപ്പിച്ച് കുടിശ്ശിക പിരിവും, വ്യവഹാരങ്ങളിലും പരിഹാരമുണ്ടാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും പിന്നീട് ശ്രമമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.