തൃശൂർ: ൈകയേറ്റം ഒഴിപ്പിക്കുന്നതിെൻറ മറവിൽ കോർപറേഷൻ കെട്ടിടങ്ങളിലെ വാടകക്കാരായ വ്യാപാരികളുടെ നോട്ടീസുകളും ഡിസ്പ്ലേ വിേൻറാകളും നശിപ്പിക്കുന്ന കോർപറേഷൻ നടപടികളിൽ മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ഡോ.എം. ജയപ്രകാശും ജനറൽ സെക്രട്ടറി കെ.എസ്. ഫ്രാൻസിസും അപലപിച്ചു. വാടകകൊടുത്ത് വ്യാപാരം ചെയ്യുന്നവർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് മറ്റാർക്കും ശല്യമില്ലാത്ത വിധത്തിൽ കടകളുടെ മുന്നിൽ പ്രദർശിപ്പിക്കാൻ അനുവദിക്കാത്തത് ദ്രോഹമാണ്. എന്നാൽ കോംപ്ലക്സുകളിൽ കടകളുടെ പരിസരത്ത് കുമിഞ്ഞു കൂടിയിരിക്കുന്ന മാലിന്യം നീക്കാൻ ഈ ജാഗ്രത അധികൃതർ കാണിക്കുന്നില്ലെന്നും, വാടകക്കാരോടുള്ള ദ്രോഹ നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.