തൃശൂർ: നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള രാജു കൂർക്കഞ്ചേരി സ‌്മാരക നാടക സമിതിയുടെ അഞ്ചാമത‌് പുരസ‌്കാരത്തിന‌് നാടക രചന, സംവിധാനം മേഖലകളിൽ പ്രവർത്തിക്കുന്ന ജയൻ ചെത്തല്ലൂർ അർഹനായി.10,000 രൂപയും ഫലകവും പ്രശസ‌്തി പത്രവും അടങ്ങുന്നതാണ‌് അവാർഡ‌്. 18ന‌് രാജു കൂർക്കഞ്ചേരിയുടെ ചരമ വാർഷികത്തോടനുബന്ധിച്ച‌് കുറ്റൂർ വിജ്ഞാനോദയം വായനശാലയിൽ നടക്കുന്ന ചടങ്ങിൽ ഇ.ടി. വർഗീസ‌് പുരസ‌്കാരം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.