ദലിത്​ മോചനത്തിന്​ സാമൂഹിക വ്യവസ്​ഥ മാറണം -മന്ത്രി ബാലൻ

തൃശൂർ: ദലിത് വിമോചനം സാധ്യമാകണമെങ്കിൽ നിലവിെല സാമൂഹിക വ്യവസ്ഥ മാറണമെന്ന് പട്ടികജാതി-വർഗ ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലൻ. പട്ടികജാതി വികസന വകുപ്പ് പീച്ചിയിൽ സംഘടിപ്പിക്കുന്ന 'റാന്തൽ' സംസ്ഥാന സാഹിത്യ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യ നേടിയതുകൊണ്ടു മാത്രം ജാതിവിമോചനം സാധ്യമാകുമെന്നത് മിഥ്യയാണ്. വ്യവസ്ഥ അടിമുടി മാറണം. ഇതിനുള്ള ശ്രമമാണ് വകുപ്പ് നടത്തുന്നത്. ദലിത് സാഹിത്യം ദലിത് ജീവിതങ്ങളാണ് പകർത്തുന്നത്. ബുദ്ധ സാഹിത്യവും സംഘ സാഹിത്യവുമാണ് ദലിത് രചനകളുടെ പ്രചോദനം. ജാതിയുടെ കരിനിഴൽ വീണ ജീവിതങ്ങളെ നക്ഷത്രങ്ങളാക്കാനുള്ള ശ്രമമാണ് സർക്കാറിേൻറതെന്നും മന്ത്രി പറഞ്ഞു. കെ. രാജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൻ. കാരശേരി, ഖദീജ മുംതാസ് എന്നിവർ പ്രഭാഷണം നടത്തി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി. അനിത, പഞ്ചായത്തംഗം ബാബു തോമസ് എന്നിവർ പങ്കെടുത്തു. പട്ടികജാതി വികസന വകുപ്പ് അഡീഷനൽ ഡയറക്ടർ ഇൻ-ചാർജ് ബി. ശ്രീകുമാർ സ്വാഗതവും ജില്ല പട്ടികജാതി വികസന ഓഫിസർ സിന്ധു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.