വ്യാജ വാര്‍ത്തകള്‍ക്കെതിരെ കരുതൽ വേണം-മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തൃശൂര്‍: വ്യാജ വാര്‍ത്തകള്‍ക്കെതിരെ കരുതൽ വേണമെന്ന് തൃശൂർ അതിരൂപത അധ്യക്ഷൻ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. അതിരൂപതയിലെ എല്ലാ ഇടവകയിലേയും പി.ആര്‍.ഒമാരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദര്‍ തെരേസയെ പോലുള്ള നന്മയുടെ പ്രതീകങ്ങളെ തകര്‍ക്കുന്ന ദുരവസ്ഥയാണ് നാം അഭിമുഖീകരിക്കുന്നത്. മര്‍ദനത്തി​െൻറ പുതിയ രൂപങ്ങളാണ് ചുറ്റും വളരുന്നത്. മാധ്യമങ്ങള്‍ സമാധാനദൂതരാകണം. സഭയും സഭയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളും സമൂഹത്തിന് നൽകുന്ന നല്ല സേവനങ്ങളെ ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കാന്‍ പി.ആര്‍.ഒമാര്‍ക്ക് കഴിയണമെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. വികാരി ജനറല്‍ മോൺ. ജോര്‍ജ് കോമ്പാറ അധ്യക്ഷത വഹിച്ചു. അതിരൂപത പബ്ലിക് റിലേഷന്‍ വിഭാഗം ഡയറക്ടര്‍ ഫാ. നൈസന്‍ ഏലന്താനത്ത്, പ്രസിഡൻറ് ജോര്‍ജ് ചിറമ്മല്‍, സെക്രട്ടറി എ.ഡി. ഷാജു, ഫ്രാങ്കോ ലൂയിസ്, ജോയ് എം. മണ്ണൂര്‍, ജോഷി വടക്കന്‍, ബാബു ചിറ്റിലപ്പിള്ളി, ടോജോ മാത്യു, ഷിേൻറാ മാത്യു എന്നിവര്‍ സംസാരിച്ചു. അതിരൂപത മാധ്യമ ദിനം ഇൗമാസം 28ന് ഉച്ചക്ക് രണ്ടിന് തൃശൂര്‍ സ​െൻറ് തോമസ് കോളജ് മെഡ്‌ലിക്കോട്ട് ഹാളില്‍ നടക്കുമെന്ന് ഫാ. നൈസന്‍ ഏലന്താനത്ത് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.