കുന്നംകുളം: വൈ.എം.സി.എയുടെ അന്താരാഷ്ട്ര പുരസ്‌കാരം കുന്നംകുളം വൈ.എം.സി.എ കരസ്ഥമാക്കി. ജനോപകാരപ്രദമായ പദ്ധതികൾക്കുള്ള അംഗീകാരമായാണ് തായ്‌ലാൻഡിലെ ചിയാങ്ങ്മായില്‍ നടന്നുകൊണ്ടിരിക്കുന്ന വൈ.എം.സി.എ ലോക കൗണ്‍സിലില്‍ ബെസ്റ്റ് അഡ്വകസി അവാര്‍ഡ് പ്രഖ്യാപിച്ചത്. ലോക പ്രസിഡൻറ് പീറ്റര്‍ പോസ്ണര്‍ അവാര്‍ഡ് കൈമാറി. 130 വര്‍ഷം പിന്നിടുന്ന കുന്നംകുളം വൈ.എം.സി.എയിലേക്ക് ആദ്യമായാണ് അന്താരാഷ്ട്ര പുരസ്‌കാരം തേടിയെത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജൂണ്‍ ആദ്യവാരത്തില്‍ ആഗോളവ്യാപകമായി നടന്ന വേള്‍ഡ് ട്രീ ചലഞ്ചില്‍ 119 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന വൈ.എം.സി.എ കളെ പിന്തള്ളിയാണ് കുന്നംകുളം ഈ നേട്ടം കൈവരിച്ചതെന്ന് പ്രസിഡൻറ് എബ്രാഹം ലിങ്കണ്‍, സെക്രട്ടറി ഡോ. കെ. ജെഫി ചെറി എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.