ക്ഷേത്ര ഭൂമിയിലൂടെ നാലുവരി ദേശീയപാത പ്രതിഷേധമിരമ്പി ബഹുജനമാർച്ച്​

കൊടുങ്ങല്ലൂർ: ആല ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്ര ഭൂമിയിലൂടെ നാലുവരി ദേശീയപാത നിർമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധമിരമ്പി ബഹുജനമാർച്ച്. വികസനത്തി​െൻറ പേരിൽ േക്ഷത്ര ഭൂമി കൈയേറാനുള്ള നീക്കം അനുവദിക്കില്ലെന്ന മുദ്രവാക്യവുമായാണ് വിശ്വാസികളും സാമൂഹിക സാമുദായിക സംഘടന പ്രവർത്തകരും ദേശീയ പാത വികസന കോമ്പിറ്റൻറ് അതോറിറ്റിയായ കൊടുങ്ങല്ലൂർ ഡെപ്യൂട്ടി കലക്ടർ (എൽ.എ.) കാര്യാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. നെടിയതളി ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് മാർച്ച് തുടങ്ങിയത്. ക്ഷേത്രഭൂമിയും ഇതോടൊപ്പമുള്ള സ്ക്കൂളും ഉൾപ്പെടെ 43 സ​െൻറ് ഭൂമിയാണ് േദശീയപാത വികസനവുമായി ബന്ധപ്പെട്ട പുതിയ അലൈൻമ​െൻറ് പരിധിയിൽ വരുന്നത്. ഇതിനെതിരെ പത്ത് വർഷം മുമ്പ് തുടക്കം കുറിച്ച സമരത്തി​െൻറ തുടർച്ചയാണ് ഇപ്പോഴത്തെ സമരം. വരും ദിവസങ്ങളിൽ സമരം ശക്തിപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആദ്യ അലൈൻമ​െൻറ് പ്രകാരം ക്ഷേത്രത്തി​െൻറ കിഴക്ക് ഭാഗത്ത് കൂടിയാണ് നാലുപാത കടന്നുപോകേണ്ടത്. ഇതോടെ േക്ഷത്ര ഭൂമി സംരക്ഷിക്കപ്പെടും. എന്നാൽ പിന്നീട് അലൈൻമ​െൻറിലുണ്ടായ മാറ്റമാണ് വിനയാകുന്നത്. ആദ്യ അലൈൻമ​െൻറ് പരിധിയിലെ വരുന്ന താമസക്കാർ സ്ഥലം വിട്ടുകൊടുക്കാൻ തയാറാകുകയും അനുമതി പത്രം അധികൃതർക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് നാഷനൽ ഹൈവേ അതോറിറ്റി ഒാഫ് ഇന്ത്യ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ചെയ്തു. സമാന്തര പാതയുടെ വിശദാംശങ്ങൾ എൻ.എച്ച്.എ.െഎയുടെ കേന്ദ്ര അധികാരികൾക്കും കഴിഞ്ഞ സംസ്ഥാന സർക്കാറിനും കലക്ടർക്കും സമർപ്പിച്ച് അലൈൻമ​െൻറിൽ മാറ്റങ്ങൾ വരുമെന്ന പ്രതീക്ഷയിലായിരുന്നു സമരക്കാർ. എന്നാൽ പുതിയ വിജ്ഞാപനം പ്രകാരം പ്രസിദ്ധീകരിച്ച അലൈൻമ​െൻറിലും ഒരു മാറ്റങ്ങളും ഉണ്ടായിട്ടില്ല. ഇൗ സാഹചര്യത്തിലാണ് സമരം ശക്തിപ്പെടുത്തുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. അൈലൻമ​െൻറ് മാറ്റത്തിന് പിന്നിൽ നിക്ഷിപ്ത താൽപര്യങ്ങളും അഴിമതിയുമാെണന്നും സമരക്കാർ ആേരാപിച്ചു. ധർണ യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി.ആർ. ഹരി ഉദ്ഘാടനം ചെയ്തു. യോഗം പ്രസിഡൻറ് സുബീഷ് ചെത്തിപ്പാടത്ത് അധ്യക്ഷത വഹിച്ചു. ഇ.ടി. ടൈസൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. മുൻ എം.എൽ.എ ഉമേഷ് ചള്ളിയിൽ ആമുഖ പ്രസംഗം നടത്തി. അഭിലാഷ് കണ്ടാരംതറ, കെ.ജി. ശശിധരൻ, നാരായണൻകുട്ടി ശാന്തി, സി.എം. ശശി, ലാലപ്പൻ ശാന്തി, സോമൻ ചീരോത്ത്, പ്രമോദ് എന്നിവർ സംസാരിച്ചു. ( ഫോേട്ടാ ഇൗമെയിൽ) Photo തമിഴ്നാട് ഡോ. എം.ജി.ആർ. മെഡിക്കൽ യൂനിവേഴ്സിറ്റിയിൽനിന്നും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ മെഡിസിനിൽ ഒന്നാം റാേങ്കാടെ സ്വർണമെഡൽ നേടിയ ഡോ. ഇന്ദു ജോഷി. എസ്.എൻ.പുരം മുള്ളൻ ബസാർ കാട്ടുപറമ്പിൽ ജോഷി-സുലത ദമ്പതികളുടെ മകളാണ്. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ഡോ. ഇ.ആർ. ശ്രീകാന്തി​െൻറ ഭാര്യയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.