തൃശൂർ: അമ്മയെ കാണാൻ പരോൾ അനുവദിക്കുന്നില്ലെന്ന പരാതിയിൽ തടവുകാരനും വിയ്യൂർ ജയിൽ സൂപ്രണ്ടും മനുഷ്യാവകാശ കമീഷന് മുന്നിൽ ഹാജരായി. പത്തുവർഷം തടവിന് ശിക്ഷിച്ച എറണാകുളം സ്വദേശിയായ യുവാവാണ് പരാതിയുമായി കമീഷന് കത്തയച്ചിരുന്നത്. ഇതേതുടർന്നാണ് നേരിട്ട് ഹാജരാവാൻ കമീഷൻ നിർദേശിച്ചത്. മകളെ പീഡിപ്പിച്ചെന്ന കേസിൽ ഇയാളുടെ പശ്ചാത്തലം പരിശോധിച്ച പൊലീസ് പരോൾ അനുവദിക്കാനാവില്ലെന്ന് റിപ്പോർട്ട് നൽകിയതായി സൂപ്രണ്ട് കമീഷനെ അറിയിച്ചു. തുടർന്ന് തടവുകാരെൻറ ആവശ്യം കമീഷൻ അംഗം കെ. മോഹൻകുമാർ തള്ളി. തൃശൂര്‍ സ്വദേശികളായ ആയിഷ, നാരായണന്‍ നായര്‍, സാറാമ്മ എന്നിവര്‍ കസ്റ്റഡിയില്‍ മരിച്ചുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ്ബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. തൃശൂർ സഹകരണ ആശുപത്രിയിലെ ഓഡിറ്റ് വിഭാഗത്തിലെ ജീവനക്കാരിയോട് ഓഫിസർ അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സിറ്റി പൊലീസ് കമീഷണറോടും സഹകരണ ജോ. രജിസ്ട്രാറിനോടും വിശദീകരണം തേടി. കുമ്പിടി ലിറ്റിൽ ഫ്ലവർ മതപാഠശാലയിലെ വിദ്യാർഥി വിനോദയാത്രക്കിടയിൽ അപകടമരണത്തിനിടയാക്കിയത് ദുരൂഹതയുണ്ടെന്ന പരാതിയിൽ റൂറൽ എസ്.പിയോടും മകനെ പൊലീസ് നിയമവിരുദ്ധമായി കേസിൽ ഉൾപ്പെടുത്തിയെന്ന വലപ്പാട് സ്വദേശിനിയുടെ പരാതിയിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പിയോടും റിപ്പോർട്ട് തേടി. കലക്ടറേറ്റ് വളപ്പിൽ അപേക്ഷയെഴുതാനിരിക്കുന്ന വയോധികെൻറ കസേരയും സ്റ്റൂളും പൊലീസ് എടുത്തു കൊണ്ടു പോയെന്ന പരാതിയിൽ തൃശൂർ വെസ്റ്റ് സി.ഐയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. അതിരപ്പിള്ളി ആദിവാസി കോളനിയിലെ അനാഥാലയങ്ങളുെട ലൈസൻസ് റദ്ദാക്കിയ സാഹചര്യത്തിൽ വിദ്യാർഥികളുടെ പഠനം മുടങ്ങിയതിൽ സാമൂഹ്യനീതി ഡയറക്ടറോടും കമീഷൻ റിപ്പോർട്ട് തേടി. കമീഷൻ സിറ്റങ്ങിൽ 55 കേസുകൾ പരിഗണിച്ചു. 11 എണ്ണം തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.