തൃശൂർ: വര്‍ഷങ്ങളായി അനധികൃത ചെമ്മീന്‍കെട്ട് നടത്തിവരുന്ന 20.4174 ഹെക്ടര്‍ ഭൂമി (50.45 ഏക്കര്‍) തിരിച്ചുപിടിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് നടപടി ആരംഭിച്ചു. തൃപ്പൂണിത്തുറ- ഉദയംപേരൂര്‍ റൂട്ടില്‍ കണ്ണംകുളങ്ങര തെക്കുംഭാഗം വില്ലേജില്‍ മോനിപ്പിള്ളിക്കടവില്‍ സര്‍വേ നമ്പര്‍ 382/1,2,3 ഭൂമിയാണ് തിരിച്ചുപിടിക്കുന്നത്. തൃപ്പൂണിത്തുറ ദേവസ്വം അധീനതയിലുള്ള സ്ഥലങ്ങൾ അളന്ന് തിട്ടപ്പെടുത്തുന്ന നടപടികൾക്കിടയിലാണ് ഈ ഭൂമിയെ സംബന്ധിച്ച് വിവരം ലഭിച്ചത്. പഴയ സര്‍വേ, റീസര്‍വേ െറേക്കാര്‍ഡുകള്‍ പ്രകാരം തൃപ്പൂണിത്തുറ ദേവസ്വം പേരില്‍ തന്നെയുള്ള ഭൂമി തിരിച്ചുപിടിക്കാൻ 'ബി' ഫോം നോട്ടീസ് നല്‍കി. അന്യാധീനപ്പെട്ട ക്ഷേത്രഭൂമികള്‍ തിരിച്ചുപിടിക്കാൻ കര്‍ശന നടപടികളാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിെൻറ ഭാഗമായി സ്‌പെഷല്‍ തഹസില്‍ദാര്‍ വിഭാഗം സര്‍വേ പൂര്‍ത്തീകരിച്ചുവരികയാണ്. ബോര്‍ഡിെൻറ കീഴിലുള്ള ക്ഷേത്രങ്ങളോടനുബന്ധിച്ച നിരവധി ഭൂമികളിലെ ൈകയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കി കഴിഞ്ഞിട്ടുണ്ട്. തുടര്‍ദിവസങ്ങളില്‍ കൂടുതല്‍ അന്യാധീനപ്പെട്ടുപോയ ഭൂമികള്‍ തിരിച്ചുപിടിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് ഡോ.എം.കെ. സുദര്‍ശന്‍, അംഗങ്ങളായ കെ.എന്‍. ഉണ്ണികൃഷ്ണന്‍, അഡ്വ.ടി.എന്‍. അരുണ്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.