വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജീവനക്കാരികൾക്ക് നേ​െരയുള്ള അതിക്രമം

തൃശൂർ: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്ത്രീ ജീവനക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതായി വനിത കമീഷൻ അധ്യക്ഷ എം.സി ജോസഫൈൻ. വ്യാഴാഴ്ച നടന്ന കമീഷൻ അദാലത്തിൽ ലഭിച്ച പരാതികളേറെയും സ്കൂൾ ജീവനക്കാരുടേതായിരുന്നു. അധ്യാപകർക്ക് പോലും തൊഴിലിടങ്ങളിലെ അതിക്രമങ്ങളെക്കുറിച്ച് പരാതിപ്പെടാനുള്ള ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയെക്കുറിച്ച് ധാരണയില്ല. പരാതി വന്ന സ്കൂളുകളിൽ ഇത്തരം കമ്മിറ്റികൾ രൂപവത്കരിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും എം.സി. ജോസഫൈൻ അറിയിച്ചു. നഗരത്തിലെ ഒരു സ്കൂളിലെ പ്യൂൺ വാട്സ് ആപ്പിലൂടെ അധ്യാപികക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ അയക്കുന്നതായി പരാതിയുണ്ട്. 84 കേസുകള്‍ തീര്‍പ്പാക്കി. 9 കേസുകളില്‍ വിവിധ വകുപ്പുകളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 22 കേസുകളില്‍ കക്ഷികള്‍ ഹാജരായില്ല. 32 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കമീഷൻ അംഗങ്ങളായ അഡ്വ. ഷിജി, ഇ.എം. രാധ, കൗൺസിലർ രാധ രമണൻ, അഭിഭാഷകരായ രേഷ്മ, സീന എന്നിവരും സിറ്റിങ്ങിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.