മനുഷ്യാവകാശ കമീഷൻ ജില്ലതല ചുമതല പുനഃക്രമീകരിച്ചു

തൃശൂർ: പുതിയ ചെയർമാൻ സ്ഥാനമേറ്റ സാഹചര്യത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗങ്ങളുടെ ജില്ലതല ചുമതല പുനഃക്രമീകരിച്ചു. ഇതനുസരിച്ച് ചെയർമാന് നാല് ജില്ലയുടെയും അംഗങ്ങൾ അഞ്ച് വീതം ജില്ലയുടെയും ചുമതല വഹിക്കും. റിട്ട. ജസ്റ്റിസ് ആൻറണി ഡൊമിനിക്കിനെ പുതിയ ചെയർമാനായി സംസ്ഥാന സർക്കാർ ഒരു മാസം മുമ്പ് നിയമിച്ചിരുന്നു. കോട്ടയം, എറണാകുളം, തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ പരാതി ഇനി ചെയർമാൻ നേരിട്ട് കേൾക്കും. കൊല്ലം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകൾ കെ. മോഹൻകുമാറിനും തൃശൂർ, ആലപ്പുഴ, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകൾ പി. മോഹനദാസിനുമാണ്. ഇൗ ക്രമീകരണം അടുത്ത മാസത്തെ സിറ്റിങ് മുതൽ പ്രാബല്യത്തിൽ വരും. ചെയർമാനായിരുന്ന ജസ്റ്റിസ് ജെ.ബി. കോശി 2016 സെപ്തംബറിൽ വിരമിച്ച ശേഷം കമീഷൻ ആൾക്ഷാമത്തിൽ വീർപ്പുമുട്ടുകയായിരുന്നു. ചെയർമാ​െൻറ അഭാവത്തിൽ ഏഴ് വീതം ജില്ലകൾ രണ്ട് അംഗങ്ങൾ വീതിച്ചെടുത്താണ് സിറ്റിങ് നടത്തിയിരുന്നത്. ഇതോടെ അംഗങ്ങൾ ജില്ലകളിലേക്ക് ഓടിത്തളർന്നു. കമീഷൻ മുമ്പാകെ വരുന്ന പരാതികളുടെ എണ്ണമാവെട്ട പത്തിരട്ടിയോളം വർധിക്കുകയും ചെയ്തു. പരാതി പരിഗണിക്കാനുള്ള സമയക്കുറവ് കാരണം ജില്ലാതല സിറ്റിങ് രണ്ട്-മൂന്ന് മാസം കൂടുേമ്പാഴാക്കി. പുതിയ ചെയർമാൻ എത്തുന്നതോടെ ഇൗ പ്രശ്നത്തിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷ. ഇനി എല്ലാ മാസവും ജില്ലാതല സിറ്റിങ് നടക്കുമെന്ന് പറയുന്നു. ആക്ടിങ് ചെയർമാൻ പി. മോഹനദാസി​െൻറ പ്രവർത്തനം വിവാദത്തിലായിരുന്നു. പല കേസിലും ഇടതു സര്‍ക്കാറിനെതിരായ മനുഷ്യവകാശ കമീഷ​െൻറ ഇടപെടൽ ഭരണകക്ഷിയുടെ വിമർശനത്തിന് ഇടയാക്കി. മലയാളിയായ റിട്ട. ചീഫ് ജസ്റ്റിസിനെ കിട്ടാത്തതിനാലാണ് മോഹനദാസിനെ തൽസ്ഥാനത്ത് തുടരാന്‍ അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.