തൃശൂർ: . മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു. ബംഗളൂരുവിലെ രാമയ്യ ആയുർവേദ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ജി.ജി. ഗംഗാധരൻ അഷ്ടവൈദ്യൻ നീലകണ്ഠൻ മൂസ് അനുസ്മരണ പ്രഭാഷണം നടത്തി. കെ. രാജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ക്ലാസിക്കൽ മരുന്നുകളുടെ പ്രചാരണത്തിന് വേണ്ടി വൈദ്യരത്നം ബുക്സ് പ്രസിദ്ധീകരിക്കുന്ന യോഗരത്നാവലി പുസ്തകത്തിെൻറ പ്രകാശനം ആരോഗ്യ സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. നളിനാക്ഷൻ നിർവഹിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാർ പുരസ്കാരങ്ങൾ നേടിയ ഡോ. ഷീല കാറളം, ഡോ. പി.കെ. ധർമപാലൻ, ഡോ. ബി. ശ്യാമള, ഡോ. കെ.വി. രാമൻകുട്ടി വാര്യർ എന്നിവരെ ആദരിച്ചു. ആയുർവേദ കോളജുകളിലെ ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്കായി നടത്തിയ പ്രബന്ധമത്സരത്തിലെ (വിദ്വത്ത-2018) വിജയികളായ ഡോ. വിദ്യ ഉണ്ണികൃഷ്ണൻ (വി.എസ്.പി.വി ആയുർവേദ കോളജ്, കോട്ടക്കൽ), മേഘന പി. കർണാത്ത് (ധർമശാല മഞ്ജുനാഥേശ്വര ആയുർവേദ കോളജ്, ഹസൻ), ആർ. രോഷിനി (അമൃത സ്കൂൾ ഓഫ് ആയുർവേദ, വള്ളിക്കാവ്), ട്രീസ ജോസ് (പങ്കജ കസ്തൂരി ആയുർവേദ മെഡിക്കൽ കോളജ്, തിരുവനന്തപുരം) എന്നിവർക്ക് പുരസ്കാരം നൽകി. വിവിധ വിദ്യാഭ്യാസ പുരസ്കാരങ്ങളുടെ വിതരണം സബ് കലക്ടർ ഡോ. രേണുരാജ് നിർവഹിച്ചു. വസ്തി വിചാരം എന്ന വിഷയത്തിൽ ആരോഗ്യസർവകലാശാല ഡീൻ ഡോ. എ.കെ. മനോജ്കുമാർ പ്രബന്ധാവതരണം നടത്തി. അഷ്ടവൈദ്യൻ ഇ.ടി. കൃഷ്ണൻ മൂസ്, കെ.കെ. വാസുദേവൻ, കെ.കെ. വിജയകുമാർ, ഡോ. എം.ജി. രാമചന്ദ്രൻ, വൈദ്യൻ എ.പി. ദാമോദരൻ നമ്പീശൻ, ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.