ഇരിങ്ങാലക്കുട: ഊരകം സെൻറ് ജോസഫ്സ് പള്ളിയിൽ വിദ്യാർഥികൾക്കായി സ്മാർട്ട് ക്ലാസ് മുറി നിർമിച്ചു. ശതോത്തര സുവർണ ജൂബിലിയാഘോഷ സ്മാരകമായി നിർമിച്ച സ്മാർട്ട് ക്ലാസ് മുറി ഇരിങ്ങാലക്കുട രൂപത വികാരി ഡോ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഡോ. ബെഞ്ചമിൻ ചിറയത്ത് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ തോമസ് തത്തംപിള്ളി, ഡി.ഡി.പി കോൺവെൻറ് സുപ്പീരിയർ മദർ വിമൽ മരിയ, ബ്രദർ പ്രവീൺ വെള്ളാട്ടുപറമ്പിൽ, പി.എൽ. ജോസ്, കെ.പി. പിയൂസ്, ജോൺ ജോസഫ് ചിറ്റിലപ്പിള്ളി, ജോസ് അച്ചങ്ങാടൻ എന്നിവർ സംസാരിച്ചു. ആനന്ദപുരം സി.എച്ച്.സിയില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നു ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിെൻറ കീഴിലുള്ള ആനന്ദപുരം കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ കിടത്തി ചികിത്സ ആരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വിപുലമായ സംഘാടക സമിതി യോഗം ആനന്ദപുരം സി.എച്ച്.സിയില്‍ ചേർന്നു. യോഗ തീരുമാനം നടപ്പാക്കുന്നതിന് മുരിയാട് പഞ്ചായത്ത് പ്രസിഡൻറ് സരള വിക്രമൻ ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് അംഗം മനോഹരൻ കൺവീനറുമായി 51 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. മുരിയാട് പഞ്ചായത്തിലെ എല്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളും ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളും പൗരപ്രമുഖരും അടങ്ങിയതാണ് കമ്മിറ്റി. യോഗത്തിൽ ബ്ലോക്ക് പ്രസിഡൻറ് മനോജ് കുമാർ പദ്ധതി വിശദീകരിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം മനോഹരൻ സ്വാഗതവും വാർഡ് അംഗം വത്സൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.