വിദ്യാര്‍ഥികള്‍ ലക്ഷ്യംവെക്കേണ്ടത് സിവില്‍ സര്‍വിസ്- എം.പി

മറ്റത്തൂര്‍: എന്‍ജിനീയറിങ്- മെഡിക്കല്‍ മേഖലക്ക് സമൂഹം അമിത പ്രാധാന്യം നല്‍കുന്നത് മൂലം മികച്ച വിദ്യാർഥികള്‍ സിവില്‍ സര്‍വിസ് പോലുള്ള രംഗങ്ങളില്‍ എത്തിപ്പെടുന്നില്ലെന്ന് സി.എന്‍. ജയദേവന്‍ എം.പി പറഞ്ഞു. മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാനായി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡൻറ്് സി.യു. പ്രിയന്‍ അധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്‌കൂള്‍ മാനേജര്‍ സി.കെ. ഗോപിനാഥ് വിതരണം ചെയ്തു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന നന്ദകുമാര്‍, സ്ഥിരം സമിതി അധ്യക്ഷ ഷീല തിലകന്‍, അംഗം സുരേന്ദ്രന്‍ ഞാറ്റുവെട്ടി, പ്രധാനാധ്യാപിക എം. മഞ്ജുള, ടി.യു. മാധവന്‍ , പ്രവീണ്‍ എം. കുമാര്‍ , ടി. ജെയ്മോന്‍ ജോസഫ്, പി.ഡി. ഷോളി, വി.എച്ച്. മായ, സില്‍ജ ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.