തൊഴില്‍ രഹിത വേതനം

കാട്ടൂര്‍: പഞ്ചായത്തിലെ ജൂലൈ 11, 12, 13 തീയതികളില്‍ രാവിലെ 11 മുതല്‍ മൂന്ന് വരെ പഞ്ചായത്ത്‌ ഓഫിസില്‍ വിതരണം ചെയ്യും. അര്‍ഹരായവര്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, എംപ്ലോയ്മ​െൻറ് രജിസ്ട്രേഷന്‍ കാര്‍ഡ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പഞ്ചായത്ത് ഓഫിസില്‍ ഹാജരായി വേതനം കൈപ്പറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു കയ്പമംഗലം: ഗ്രാമപഞ്ചായത്തിലെ സ്കൂള്‍ വിദ്യാർഥികള്‍ക്ക് പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ചളിങ്ങാട് ജി.എം.എല്‍.പി സ്കൂളില്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ടി.വി. സുരേഷ് നിര്‍വഹിച്ചു. പഞ്ചായത്തംഗം ഫൗസിയ ഷെമീര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം നൂറുല്‍ ഹുദ, പഞ്ചായത്ത് സെക്രട്ടറി കെ.ബി. മുഹമ്മദ് റഫീക്ക്, പഞ്ചായത്തംഗം കെ.എസ്. സിന്ധു, പ്രധാനാധ്യാപിക ഗില്‍സ, പി.ടി.എ വൈസ് പ്രസിഡൻറ് പി.എം. ഗഫൂര്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.