ഹഖീം ഫൈസി ആദൃശേരിക്ക് പുത്തൻചിറയിൽ സ്വീകരണം

പുത്തൻചിറ: ജീവിതസുഖങ്ങളിൽ അഭിരമിക്കുന്നവർക്ക് മനുഷ്യനാകാൻ കഴിയില്ലെന്നും, അവരിൽ നിന്ന് മനുഷ്യത്വം നഷ്ടപ്പെടുമെന്നും അന്താരാഷ്ട്ര ഇസ്ലാമിക് യൂനിവേഴ്സിറ്റീസ് ലീഗ് അംഗം ഹഖീം ഫൈസി ആദൃശേരി. കെയ്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ഇസ്ലാമിക് യൂനിവേഴ്സിറ്റീസ് ലീഗ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടതിന് പുത്തൻചിറ എം.ഐ.സി വാഫി കോളജിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുത്തൻചിറ വാഫി കാമ്പസിൽ നടന്ന സ്വീകരണ സമ്മേളനവും വാഫി ഓറിയേൻറഷൻ മീറ്റും കിഴക്കേ പുത്തൻചിറ മുൻ ഇമാം അബൂബക്കർ ഫൈസി ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. സി.ഐ.സി അസി. കോഓഡിനേറ്റർ അഹ്മദ് ഫൈസി കക്കാട് മുഖ്യപ്രഭാഷണം നടത്തി. പുത്തൻചിറ എം.ഐ.സി പ്രസിഡൻറ് അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. അബൂബക്കർ ബാഖവി, അബൂബക്കർ ഫൈസി, ബീരാൻ ഹാജി, മൻസൂർ ഹുദവി, പുത്തൻചിറ വാഫി കോളജ് പ്രിൻസിപ്പൽ സുഹൈൽ വാഫി, പുത്തൻചിറ എം.ഐ.സി പ്രസിഡൻറ് അബ്ദുൽ അസീസ്, സെക്രട്ടറി എ.എ. ഇസ്മായിൽ, കെ.കെ. കമാലുദ്ദീൻ എന്നിവർ സംസാരിച്ചു. ഹാഫിള് അഹ്മദ് നദ്്വി ഖിറാഅത്ത് നടത്തി. ഹാഫിള് അസ്ലം, പി.എസ്. റിയാസ് എന്നിവർ വാഫി ഗീതം ആലപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.