ഗുരുവായൂര്‍: പന്തല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ഓഫിസ് മമ്മിയൂര്‍ സെൻററില്‍ സംസ്ഥാന പ്രസിഡൻറ് മുഹമ്മദ് യാസിര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വി.എച്ച്. ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. കെ.വി. സുനില്‍കുമാര്‍, മുരളി കുന്നംകുളം, അശോകന്‍, കെ.എച്ച്. കാസിം, വി.എച്ച്. ഷാജഹാന്‍, ഇസ്മായില്‍ താനൂര്‍ എന്നിവര്‍ സംസാരിച്ചു. ഫെഡറേഷന്‍ അംഗമായ തിരൂരങ്ങാടി സ്വദേശി ഉമ്മര്‍ ഫാറൂഖിന് ചികിത്സ സഹായം നല്‍കി. പന്തല്‍ തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തിയ എല്‍.ഡി.എഫ് സര്‍ക്കാറിനെ അഭിനന്ദിച്ചു. നഗരസഭക്ക് അഭിനന്ദനം ഗുരുവായൂര്‍: ഗുണനിലവാരമില്ലാത്ത വട നിർമാണ യൂനിറ്റ് അടച്ചുപൂട്ടിയ നഗരസഭയുടെ നടപടിയെ ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ അഭിനന്ദിച്ചു. ലൈസൻസില്ലാത്ത അനധികൃത ഭക്ഷണശാലകളിലേക്കാണ് ഇത്തരം നിലവാരമില്ലാത്ത ഭക്ഷണം എത്തുന്നതെന്നും ചൂണ്ടിക്കാട്ടി. ജി.കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. സി. ബിജുലാൽ, പി.എ. ജയൻ, സി.എ. ലോകനാഥൻ, ആർ.എ. ഷാഫി, കെ.പി. സുന്ദരൻ, സി. അരവിന്ദൻ, എൻ.കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.