ഗുരുവായൂര്‍: നടുറോഡിൽ മാലിന്യം തള്ളിയവരെ കുരുക്കാൻ മാലിന്യ കൂമ്പാരത്തിൽ നിന്ന് ഉത്തരവാദികളെ കണ്ടെത്തി നഗരസഭ. നെന്മിനി കേനേടത്ത് റോഡിൽ ഞായറാഴ്ച രാത്രി മാലിന്യം തള്ളിപ്പോയവരെ പിടികൂടാനാണ് നഗരസഭ അധികൃതർ മാലിന്യ കൂമ്പാരത്തിൽ നിന്നു തന്നെ ഉത്തരവാദികളെ ചികഞ്ഞെടുത്തത്. ചീഞ്ഞളിഞ്ഞ കോഴി ഇറച്ചി, വലിയ മത്സ്യം തുടങ്ങിയവ അടങ്ങിയ മാലിന്യമാണ് ഇരുട്ടിെൻറ മറവിൽ തള്ളി കടന്നുകളഞ്ഞത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.എം. ഗോപാലന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സുജിത് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മാലിന്യ കൂമ്പാരം പരിശോധിച്ചപ്പോൾ കുന്നംകുളം ടൗൺ ഹാളില്‍ നടന്ന ഐസ് ഫിഷ് മര്‍ച്ചൻറ്‌സ് അസോസിയേഷന്‍ സമ്മേളനത്തിെൻറ രേഖകള്‍ കണ്ടെത്തി. ഇതേത്തുടർന്ന് കുന്നംകുളം നഗരസഭയുമായി ബന്ധപ്പെട്ട് ടൗൺഹാള്‍ ബുക്ക് ചെയ്തയാളുടെ വിലാസം കണ്ടെത്തി. മാലിന്യം തള്ളിയതിെൻറ പിഴയൊടുക്കാനായി ഈ വിലാസത്തിൽ നഗരസഭ സെക്രട്ടറി നോട്ടീസ് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.