ചാവക്കാട്: ദേശീയപാത വികസനത്തിെൻറ പേരിൽ ജനങ്ങളുടെ കിടപ്പാടം ഇല്ലാതാക്കരുതെന്ന് ഐ.എൻ.എൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജനസമ്മതമില്ലാതെ ഏകപക്ഷീയമായി ഭൂമി പിടിച്ചെടുക്കാൻ ശ്രമിക്കുന്നത് ബ്യൂറോക്രാറ്റിക് തന്ത്രമാണ്. നിലവിലുള്ള റോഡ് പൂർണമായും ഉപയോഗപ്പെടുത്തി വീടുകൾ സംരക്ഷിച്ച് 30 മീറ്ററിൽ പാത വികസനം നടപ്പാക്കാം. പലയിടങ്ങളിലും അലൈൻമെൻറ് വളഞ്ഞും തിരിഞ്ഞുമാണ് രൂപകൽപന ചെയ്തിട്ടുള്ളത്. ജനങ്ങളുടെ ഭൂമി തട്ടിപ്പറിച്ചു വികസനം നടപ്പാക്കുന്നത് ഇടതുപക്ഷത്തിന് ഒരിക്കലും യോജിച്ചതല്ലെന്നും അത്തരം നീക്കം ജനങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും യോഗം വിലയിരുത്തി. സി.കെ. ഖാദർ അധ്യക്ഷത വഹിച്ചു. പി.എം. നൗഷാദ്, സി. ഷറഫുദ്ദീൻ, സൈഫുദ്ദീൻ, സുൽഫിക്കർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.