കെ.പി.എം.ടി.എ ജില്ല കൺവെൻഷൻ

തൃശൂർ: കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷൻ (കെ.പി.എം.ടി.എ) ജില്ല കൺവെൻഷനും വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത്പ്രസിഡൻറ് മേരിതോമസ് ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ജില്ല പ്രസിഡൻറ് പ്രമീള ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കൺവീനർ ബീനവിജു, കെ.എസ്. ഷാജു, ദിനേഷ്നായർ, ഡോ. എം.സി. മോഹനൻ തുടങ്ങിയവർ സംസാരിച്ചു. മലേറിയ ഒാഫിസർ എം.എസ്. ശശി, എൻ. അനുഷ് എന്നിവർ പഠന ക്ലാസിന് നേതൃത്വം നൽകി. സംസ്ഥാന പ്രസിഡൻറ് കെ. ബാബു, ജനറൽ സെക്രട്ടറി ഷെരീഫ് പാലോളി, അസ്ലം, ഫാത്തിമ ഇബ്രാഹിം, കെ.എസ്. ഷാജു, കെ.എൻ. ഗിരീഷ് തുടങ്ങിയവർക്ക് സ്വീകരണം നൽകി. പി.യു. അവന്തിക, പി.സി. സ്േനഹ, എം.ബി. വിഷ്ണു, കെ.എൽ. െഎശ്വര്യ, എം.ജെ. റോസ്മേരി, കെ.ടി. ശ്രുതി, അഞ്ജലികൃഷ്ണ, ഫെറിറ്റോ, ഡേവിഡ്, ശ്രീലക്ഷ്മി, അലൻേജാസ് എന്നിവർക്ക് വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.