ചെറുതുരുത്തി: ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ വർഷങ്ങളായി കായികാധ്യാപകനില്ലാത്തതിനാൽ എം.എസ്.എഫ് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി. രണ്ട് കായികാധ്യാപകരുണ്ടായിരുന്ന സ്ഥാനത്തിപ്പോൾ ഒരാൾ മാത്രമാണുള്ളത്. നേരത്തെ മറ്റൊരു അധ്യാപകൻ വന്നിരുന്നെങ്കിലും ഉടൻതന്നെ അദ്ദേഹത്തെ മാറ്റി. കായിക രംഗത്ത് കഴിവുള്ള വിദ്യാർഥികളുടെ ഭാവി തകർക്കുന്ന നടപടിയാണിതെന്നും ആശങ്ക ഉടൻ മാറ്റണമെന്നും എം.എസ്.എഫ് നിവേദനത്തിൽ ആവശ്യപ്പെടുന്നു. ജില്ല വൈസ് പ്രസിഡൻറ് റംഷാദ് പള്ളം, മണ്ഡലം പ്രസിഡൻറ് കെ.വൈ. അഫ്സൽ, സെക്രട്ടറി ജാഫർ ആറ്റൂർ, ഷിയാസ് ഉദുവടി, യൂത്ത് ലീഗ് വള്ളത്തോൾ നഗർ പഞ്ചായത്ത് സെക്രട്ടറി ഷെഫീഖ് താഴപ്ര എന്നിവരാണ് നിവേദനം നൽകിയത്. വൈദ്യുതി മുടങ്ങും ചെറുതുരുത്തി: ആറ്റൂർ, പാറപ്പുറം, മണ്ഡലംകുന്ന്, പാഞാൾ കാട്ടിൽ കാവ്, അറഫ, സ്റ്റഡി കോം, മണലാടി, പാറപ്പുറം വളവ്, അസുരാം കുണ്ട്, ചേരുംപറമ്പ്, കൊടക്കടിക്കാവ്, എടപ്പാറ എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ എട്ട് മുതൽ 4.30 വരെ വൈദ്യുതി മുടങ്ങും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.