തൃശൂർ: പൂർണവളർച്ച എത്താത്ത ചെറുമീനുകളെ വ്യാപകമായി വേട്ടയാടുന്നു. ഉപരിതല മത്സ്യങ്ങളായ മത്തി, അയല അടക്കം മത്സ്യങ്ങളുടെ പ്രജനനകാലമാണ് മൺസൂൺ കാലം. ജൂലൈ ആദ്യവാരത്തോടെ ഇത്തരം മത്സ്യ കുഞ്ഞുങ്ങൾ വൻതോതിൽ കടലിൽ കണ്ടു തുടങ്ങും. ആഗസ്റ്റ് അവസാനത്തോടെ ഇവ അത്യാവശ്യത്തിന് വലുപ്പം െവക്കും. ഇവയെ ആണ് വ്യാപക തോതിൽ പിടികൂടുന്നത്. എന്നാൽ പൂർണവളർച്ച എത്താത്ത ഇവയെ പിടിക്കുന്നത് വംശ വർധനവിനെ ബാധിക്കും. മാത്രമല്ല, കുഞ്ഞു മത്സ്യങ്ങളെ സംരക്ഷിച്ച് അവയെ വളരാനനുവദിക്കേണ്ടത് മത്സ്യത്തൊഴിലാളികളുടെ നിലനിൽപ്പിനും അനിവാര്യമാണ്. ട്രോളിങ് നിരോധനത്തിെൻറയും ഫോർമലിൻ മത്സ്യത്തിെൻറയും പശ്ചാത്തലത്തിൽ ഇത്തരം മത്സ്യ കുഞ്ഞുങ്ങളെ പിടികൂടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ചെറുമീൻപിടിക്കുന്നവനും അത് വിൽക്കുന്നവനും നാടിെൻറ ശത്രുവാണെന്നും പിടിക്കപ്പെട്ടാൽ കനത്ത പിഴയടക്കേണ്ടി വരുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി. 14 സെൻറിമീറ്ററിൽ താഴെയുള്ള അയലയും 10 സെൻറിമീറ്ററിൽ താഴെയുള്ള മത്തിയും പരവയും പിടിക്കരുതെന്നാണ് നിയമം. ഭക്ഷ്യാവശ്യത്തിനല്ലാതെ പൊടിമീനുകളെ പിടിക്കുകയുമരുത്. പൂർണവളർച്ച എത്താത്ത മത്സ്യം വലയിൽ കുടുങ്ങിയാൽ കടലിൽ തന്നെ ഉേപക്ഷിക്കണം. ചാകരയുടെ മറവിൽ ചെറുമീനുകളെ വേട്ടയാടുന്നത് പടിക്കപ്പെട്ടാൽ കനത്തശിക്ഷ ലഭിക്കും. ഇത്തരം വള്ളങ്ങൾക്ക് അവയുടെ എൻജിൻശേഷി അനുസരിച്ച് രണ്ടര ലക്ഷം രൂപവരെ പിഴ നൽകേണ്ടിവരും. 10 കുതിരശക്തി വരെ 50,000 രൂപയും 10ൽ താഴെയുള്ളതിന് 10,000വും ഇൗടാക്കും. പരിശോധനയുമായി മത്സ്യബന്ധന വകുപ്പ് പട്രോളിങ് കർശനമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.