അനധികൃത ബോർഡുകൾക്കെതിരെ പൊലീസ് നടപടി തുടങ്ങി

തൃശൂര്‍: നഗരത്തിലും പരിസരങ്ങളിലും സ്ഥാപിച്ച അനധികൃത പരസ്യ ബോര്‍ഡുകള്‍ പൊലീസ് നീക്കം ചെയ്തു തുടങ്ങി. രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകളും ഇതിൽപെടും. കാല്‍നട, വാഹനയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കോർപറേഷനും പൊലീസും മുന്നറിയിപ്പ് നല്‍കി. അതേസമയം, ജില്ല ഭരണ കൂടവും നടപടികളുമായി രംഗത്തെത്തി. സര്‍ക്കാര്‍ കെട്ടിടങ്ങളിലും ചുമരുകളിലും പരസ്യം പതിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കലക്ടറും മുന്നറിയിപ്പ് നല്‍കി. ബോർഡുകൾ അപകടമുണ്ടാക്കുന്നുവെന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നേരത്തെ നിരവധി തവണ കോർപറേഷന് കത്ത് നൽകിയിരുന്നുവെങ്കിലും അവഗണിച്ചിരിക്കുകയായിരുന്നു. മുമ്പും രണ്ട് തവണ പൊലീസ് തന്നെ രംഗത്തിറങ്ങി അനധികൃത ബോർഡുകൾ നീക്കിയിരുന്നു. ഇത്തവണയും കോർപറേഷൻ നടപടിയെടുക്കാത്തതോടെയാണ് പൊലീസ് ബോർഡുകൾ നീക്കിത്തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.