ഗുരുവായൂര്‍: സുരക്ഷാവേലികള്‍ മാറ്റിപ്പണിയുന്നതിന് ഗുരുവായൂര്‍ ക്ഷേത്രക്കുളം വറ്റിച്ചു. കുളം ഒരു മാസം അടച്ചിട്ടാണ് പ്രവൃത്തികൾ നടത്തുക. നേരത്തെ കോൺക്രീറ്റിലും പൈപ്പുകൊണ്ടും നിർമിച്ച സുരക്ഷാവേലികൾ ദ്രവിച്ചതിനെ തുടർന്നാണ് സ്റ്റീലിൽ പുതിയ വേലി നിർമിക്കുന്നത്‍. 15 ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തീർഥക്കുളം അടച്ചതോടെ തെക്കെ നടയിലെ പട്ടർകുളം ഭക്തർക്കായി തുറന്നുകൊടുത്തു. ഓണക്കാലത്ത് തിരക്ക് വർധിക്കുന്നതിന് മുമ്പായി കുളത്തിലെ പണി തീർത്ത് തുറന്നുകൊടുക്കാനാണ് ശ്രമം. മഴക്കാലമായതിനാൽ ഏറെ പ്രയാസപ്പെട്ടാണ് മോട്ടോറുകൾ സ്ഥാപിച്ച് കുളം വറ്റിച്ചത്. അടിത്തട്ടിലെ ചളിയും മാലിന്യവും നീക്കുന്നുണ്ട്. വിവാഹിതരായി ഗുരുവായൂര്‍: കൂർക്കപറമ്പിൽ ശിവജി നാരായണെൻറ മകൾ അനഘയും കാണിപ്പയ്യൂർ കല്ലിങ്ങൽ വിനയെൻറ മകൻ സുവിനും വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.