തൃശൂർ: നഗരത്തിൽ പൊതുജനങ്ങൾക്കും വാഹന ഗതാഗതത്തിനും തടസ്സം ഉണ്ടാക്കുന്ന വിധത്തിൽ പാർക്കിങിനെതിരെ പൊലീസ് നടപടി കർശനമാക്കുന്നു. അനുയോജ്യമല്ലാത്തയിടങ്ങളിലും വഴിയരികിലും സീബ്രാ ക്രോസിങ്ങുകളിലും ഫുട്പാത്തുകളിലേക്ക് കയറ്റിയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെയാണ് നടപടി. ഇത്തരം അനധികൃത പാർക്കിങ് മൂലം അപകടം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെടുക്കുന്നതെന്ന് പൊലീസ് അറിയിച്ചു. നഗരത്തിലെ ഇടുങ്ങിയതും തിരക്കേറിയതുമായ പോസ്റ്റോഫീസ് റോഡ്, എം.ഒ റോഡ്, മാരാർ റോഡ്, ഹൈറോഡ്, കെ.എസ്.ആർ.ടി.സി റോഡ്, ദിവാൻജിമൂല, എം.ജി റോഡ്, ഷൊർണൂർ റോഡ്, കരുണാകരൻ നമ്പ്യാർറോഡ്, പാലസ് റോഡ്, മ്യൂസിയം റോഡ്, കിഴക്കേകോട്ട -പറവട്ടാനി റോഡ്, കോളജ് റോഡ്, ബെന്നറ്റ് റോഡ്, അരിയങ്ങാടി റോഡ്, ജൂബിലി മിഷൻ റോഡ് മനോരമ ജങ്ഷൻ, വെളിയന്നൂർ റോഡ്, കൊക്കാല, ബാല്യ റോഡ്, തങ്കമണി കയറ്റം റോഡ്, കൂർക്കേഞ്ചരി റോഡ്, കാട്ടൂക്കാരൻ റോഡ്, കിഴക്കേകോട്ട റോഡുകൾ, പടിഞ്ഞാറെകോട്ട റോഡുകൾ, പൂങ്കുന്നം, പാട്ടുരാക്കൽ റോഡ്, പെരിങ്ങാവ് റോഡ്, കാഞ്ഞാണി റോഡ്, അയ്യന്തോൾ റോഡ് എന്നീ സ്ഥലങ്ങളിൽ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും തടസ്സം വരുത്തുന്ന വിധത്തിലാണ് വാഹന പാർക്കിങ്. ഫയർഫോഴ്സ്, ആംബുലൻസ്, പൊലീസ് എന്നീ സേവനങ്ങൾക്കും മറ്റ് വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും ഇത്തരത്തിൽ പാർക്ക് ചെയ്ത വാഹനങ്ങൾ തടസ്സം ഉണ്ടാക്കുന്നെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.