കൊടുങ്ങല്ലൂർ: പി. െവമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദിനെ രാത്രി ക്വാർട്ടേഴ്‌സിൽ കയറി ആക്രമിച്ച കേസിൽ പ്രധാന പ്രതി പിടിയിലായി. കയ്പമംഗലം കൊപ്രക്കളം കോലോത്തും പറമ്പിൽ ആബിദ് ഹുസൈനെയാണ് (22) നെടുമ്പാശ്ശേരി എയർപോർട്ടിൽനിന്ന് മതിലകം പൊലീസ് പിടികൂടിയത്. ഖത്തറിൽ മൂന്നു മലയാളികൾക്കൊപ്പം അനധികൃത മദ്യ ഇടപാട് കേസിൽ പെട്ട് ജയിലിലായിരുന്നു പ്രതി. ഖത്തർ പൊലീസിെൻറ പിടിയിലായ ഇവരിൽ മറ്റുമൂന്നു പേരെ നാട്ടിലേക്ക് നേരത്തേ കയറ്റി വിട്ടിരുന്നു. എന്നാൽ നാട്ടിലെത്തിയാൽ പൊലീസ് പിടികൂടുമെന്ന് ഭയന്ന് പാസ്പോർട്ട് ഖത്തറിൽ ഇയാൾ ഹാജരാക്കിയിരുന്നില്ല. 11 ദിവസം അവിടെ ജയിലിൽ കിടന്ന പ്രതിയെ നാടുകടത്തുകയായിരുന്നു. നെടുമ്പാശ്ശേശി എയർപോർട്ടിൽ ഇറങ്ങുമ്പോൾ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതി പഠനകാലത്ത് ബോക്സിങ് ചാമ്പ്യനായിരുന്നു. കേസിലെ മറ്റൊരു പ്രതി മൂന്നുപീടിക സ്വദേശി ഷിഫാസ് ഇപ്പോഴും ഖത്തറിലുണ്ട്. സംഭവ ശേഷം നാട്ടിൽനിന്ന് മുങ്ങിയ പ്രതികൾ ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു. പൊലീസ് അേന്വഷിച്ചെത്തിയതറിഞ്ഞ് രണ്ടു പേരും ഖത്തറിലേക്ക് കടക്കുകയായിരുന്നു. കോളജിൽ മൊബൈൽ ഫോൺ ഉപയോഗിച്ചത് പിടിച്ചതും, രാഷ്ട്രീയ സംഘടനത്തിൽ പ്രതികളായതിനെ തുടർന്ന് മാനേജ്മെൻറ് പുറത്താക്കിയതിലുള്ള വൈരാഗ്യമാണ് പ്രിൻസിപ്പലിെൻറ ആക്രമണത്തിൽ കലാശിച്ചത്. കഴിഞ്ഞ വർഷം നവംബർ രണ്ടിന് രാത്രിയാണ് ആക്രമണം നടന്നത്. ഇതിനിടെ ഇൗ വർഷം ജനുവരി 29ന് അർധരാത്രി കോളജിൽ നടന്ന സി.സി.ടി.വി കവർച്ച കേസന്വേഷണത്തിൽ വഴിതിരിവാകുകയായിരുന്നു. ബൈക്കിൽ ഷിഫാസിെൻറ മറ്റൊരു സുഹൃത്ത് കോഴിക്കോട് സ്വദേശി സോജി എന്നയാളെയും കൂട്ടി ഇരുമ്പു പൈപ്പുകളുമായി രാത്രി പ്രിൻസിപ്പലിെൻറ വീട്ടിലെത്തുകയായിരുന്നു. ഈ സമയം കുടുംബത്തോടൊപ്പം പുറത്തു പോയിരിക്കുകയായിരുന്ന പ്രിൻസിപ്പൽ തിരിച്ചെത്തി കാറിൽ നിന്നിറങ്ങി വീട്ടിലേക്ക് കയറുന്നതിനിടയിൽ ഒളിച്ചിരുന്ന പ്രതികൾ ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതികളിൽ അർജ്ജുൻ, സോജി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഖത്തറിലുള്ള ഷിഫാസിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടരുന്നതായി ഡിവൈ.എസ്.പി ഫേമസ് വർഗീസ് അറിയിച്ചു. മതിലകം എസ്.ഐ പി.കെ. മോഹിത്, എ.എസ്.ഐ ശശികുമാർ, ഷാഡോ പൊലീസ് അംഗങ്ങളായ സീനിയർ സി.പി.ഒ മുഹമ്മദ് അഷറഫ്, എം.കെ. ഗോപി, സി.പി.ഒ മാരായ ടി.എം. വിപിൻ, ഇ.എസ്. ജീവൻ, വിപിൻദാസ്, നവീൻ കുമാർ, ടി.കെ. അനൂപ്, എ.എ. ഷിജു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോളജിലും പരിസരത്തും പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.