മുപ്ലിയില്‍ ബൈക്ക് യാത്രക്കാരനെ കാട്ടാന ആക്രമിച്ചു

കൊടകര: കാട്ടാന ആക്രമണത്തിൽ ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്. മാള പുത്തന്‍ചിറ വെള്ളൂര്‍ കളിക്കവീട്ടില്‍ ഫിറോസിനാണ്(25) കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി പത്തിനാണ് സംഭവം. മുരുക്കുങ്ങല്‍ -മുപ്ലി റോഡിലൂടെ ബൈക്കില്‍ പോകവേ ഫോറസ്റ്റ് സ്‌റ്റേഷന്‍ കഴിഞ്ഞ് ഏതാനും മീറ്റര്‍ അകലെ വെച്ചാണ് കാട്ടാന ഇയാളെ ആക്രമിച്ചത്. അടിക്കാട് വളർന്നതിനാല്‍ റോഡരികില്‍ നിന്ന ആനയെ കാണാനായില്ല. പാഞ്ഞെത്തിയ ആന ബൈക്ക് തട്ടിയിട്ടു പോയി. പരിക്കേറ്റ ഇയാളെ സമീപവാസികളും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്ന് കൊടകര ശാന്തി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫിറോസ് പറഞ്ഞു. മുപ്ലി പ്രദേശത്ത് കാട്ടാന ശല്യം വര്‍ധിച്ചിരിക്കയാണ്. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡൻറ് പി.സി. സുബ്രന്‍, വൈസ് പ്രസിഡൻറ് ബീന നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ ആശുപത്രിയില്‍ ഫിറോസിനെ സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.