മാള: ഒരിടവേളക്കുശേഷം ഗെയിൽ പ്രകൃതി വാതക പദ്ധതിയിൽ മേഖലയിൽ സമരം ശക്തമാകുന്നു. കൊച്ചിയിലെ എല്‍.എന്‍.ജി പെട്രോനെറ്റില്‍നിന്ന് എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലൂടെയാണ് ഗെയില്‍ പൈപ്പ് ലൈൻ പോകുന്നത്. എറണാകുളം ജില്ലയോടു ചേർന്ന പ്രദേശമാണ് പൊയ്യ. ഗെയിൽ പദ്ധതിക്കായി പത്ത് മീറ്റർ വീതിയിലാണ് പഞ്ചായത്തിനെ രണ്ടായി വിഭജിക്കുന്ന രീതിയിൽ സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. സർക്കാർ നിശ്ചയിച്ച വിലക്ക് പൊയ്യ പഞ്ചായത്ത് പരിധിയിൽ സ്ഥലം വിട്ടുനൽകിയവർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നതാണ് ആവശ്യപ്പെട്ട് കിസാൻ സഭ രംഗത്തെത്തി. കിസാൻ സഭ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച പൊയ്യ വില്ലേജ് ഓഫിസ് മാർച്ചും ധർണയും നടത്തും. കിസാൻ സഭ ജില്ല പ്രസി. കെ.വി. വസന്ത് കുമാർ ഉദ്ഘാടനം ചെയ്യും. ടി.എം. ബാബു, ജോജി ജോർജ്, എ.എ. ഹക്കിം എന്നിവർ പങ്കെടുക്കും. പൊയ്യയിൽനിന്നും ഗെയിൽ പദ്ധതി കടന്നുപോകുന്ന പുത്തൻചിറ പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ കഴിഞ്ഞ മൂന്നു വർഷങ്ങളായി കൃഷി ചെയ്യാൻ സാധിച്ചിട്ടിെല്ലന്ന് പാടശേഖര സമിതി പറയുന്നു. പ്രദേശത്ത് നിരവധി തെങ്ങ്, കവുങ്ങ് തുടങ്ങിയ ഫല വൃക്ഷങ്ങൾ മുറിച്ചു മാറ്റിയിട്ടുണ്ട്. ഇതിന് നഷ്ടപരിഹാരം കർഷകർക്ക് നൽകിയിട്ടില്ല. നൂറ് ഏക്കറോളം നെൽകൃഷി ചെയ്യുന്ന 'വില്വമംഗലം'പാടശേഖരത്തിൽ ഇത്തവണയും കൃഷി ഇറക്കാൻ സാധിച്ചിട്ടില്ല. പാടത്ത് ഗെയിലിെൻറ പൈപ്പ് ലൈൻ രണ്ടെണ്ണം വീതം നീളത്തിൽ വെൽഡിങ് കഴിഞ്ഞ് കിടക്കുകയാണ്. ഈ പാടശേഖരത്തിൽനിന്ന് ചെമ്മീൻ കെട്ടുകളുടെ അടിയിലൂടെ ഭൂമി തുരന്ന് പോകുന്ന മെഷിനിെൻറ ഒരു ഭാഗം പകുതിദൂരം പിന്നിട്ട് തകരാറിലായി നിർമാണം നിലച്ചു. വീണ്ടും പൊയ്യയിൽനിന്ന് വില്വമംഗലം പാടത്തേക്ക് അടിയിലൂടെ തുരന്ന് വരുന്നുണ്ട്. 2018 മേയിനുള്ളിൽ പൈപ്പ് ലൈൻ പാടത്തുനിന്ന് മാറ്റി തരാമെന്ന് ഗെയിൽ അധികൃതർ ഉറപ്പ് നൽകിയിരുന്നതായി കർഷകർ പറയുന്നു. കൃഷി ഇറക്കേണ്ട സമയം അടുക്കുന്തോറും കൃഷിക്കാർ ആശങ്കയിലാണ്. അടിയന്തിരമായി അധികൃതർ ഇടപെടണമെന്ന് പാടശേഖര സമിതി ഭാരവാഹികളായ ടി.എൻ. വേണു, പി.സി. ബാബു, ബാബുരാജ്, പി.എസ്. ലോഹിതാക്ഷൻ എന്നിവർ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.