പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് സഹകരണമേഖല പങ്കുവഹിക്കണം- മന്ത്രി രവീന്ദ്രനാഥ്

മതിലകം: പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിൽ സഹകരണ മേഖല പങ്ക് വഹിക്കണമെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പാപ്പിനിവട്ടം സർവിസ് സഹകരണ ബാങ്കി​െൻറ െപാതുവിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായ 'വിദ്യാദരം'വിദ്യാഭ്യാസ അവാർഡ് വിതരണവും ആദരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.ടി. ടൈസൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല ബാങ്ക് മാനേജർ ഡോ. എം. രാമനുണ്ണി മുഖ്യ പ്രഭാഷണം നടത്തി. കൊടുങ്ങല്ലൂർ താലൂക്കിൽ നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെ മന്ത്രി ആദരിച്ചു. എസ്.എസ്.എൽ.സിയിൽ ഉന്നത വിജയം നേടിയവർക്ക് കാഷ് അവാർഡും ഉപഹാരവും നൽകി. സെക്രട്ടറി ഇൻചാർജ് ടി.ബി. ജിനി റിപ്പോർട്ട് അവതരിപ്പിച്ചു. ഡിജിറ്റൽ കാലഘട്ടത്തിലെ വിദ്യാഭ്യാസം എന്ന സംവാദം ഡൽഹി വാർത്ത വിതരണ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ സയീദ് റബീഹാഷ്മി നയിച്ചു. യു.എസ്.എസ് വിജയികളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലിയും എൽ.എസ്.എസ് വിജയികളെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഇ.ജി. സുരേന്ദ്രനും അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സുവർണ ജയശങ്കർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.എ. വിജയൻ, ജനപ്രതിനിധികളായ ലൈന അനിൽ, കെ.വി. അജിത്ത്കുമാർ, സിന്ധു രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡൻറ് സി.കെ. ഗോപിനാഥൻ സ്വാഗതവും വൈസ് പ്രസിഡൻറ് കെ.കെ. സജീവൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.