ചാലക്കുടി: വർഗീയതക്കെതിരെ ശബ്ദിക്കുന്നവരേയും പ്രതിഷേധിക്കുന്നവരേയും കൊന്നൊടുക്കുന്ന നിലപാടുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യുവകലാസാഹിതി ചാലക്കുടി മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. വര്‍ഗീയത വളര്‍ത്തുന്നതിനായി കാമ്പസുകളില്‍ വ്യത്യസ്ത പേരുകളില്‍ ഉടലെടുക്കുന്ന കടലാസ് സംഘടനകളെ നിരോധിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് പ്രഫ. വത്സലൻ വാതുശ്ശേരി ഉദ്ഘാടനം ചെയ്തു. ജോണ്‍സണ്‍ തന്നാടന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.വി. പൗലോസ് മുഖ്യ പ്രഭാഷണം നടത്തി. സി.പി.െഎ ജില്ല എക്സിക്യൂട്ടീവ് അംഗം കെ.കെ. ഷെല്ലി, മണ്ഡലം സെക്രട്ടറി പി.എം. വിജയൻ, അസി. സെക്രട്ടറി സി.വി. ജോഫി, ലോക്കൽ സെക്രട്ടറി മധുസൂധനൻ, കെ.കെ. മാര്‍ഷല്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡൻറ് പി.എം. പ്രകാശന്‍, വൈസ് പ്രസിഡൻറ് എം.കെ. അയ്യപ്പന്‍, സെക്രട്ടറി കെ.കെ. മാര്‍ഷല്‍ ജോ.സെക്രട്ടറി വിപിന്‍ വിജയന്‍ എന്നിവരെ തെരഞ്ഞെടുത്തു. കിസാൻ സഭ ചാലക്കുടി: കിസാൻ സഭ ചാലക്കുടി ലോക്കൽ കൺവെൻഷൻ എ.െഎ.കെ.എസ് മണ്ഡലം സെക്രട്ടറി സി.വി. ജോഫി ഉദ്ഘാടനം ചെയതു. വി. രാമകൃഷ്ണൻ, വി.കെ. സുനിൽകുമാർ, സി.പി.െഎ ലോക്കൽ സെക്രട്ടറി സി. മധുസൂദനൻ എന്നിവർ പങ്കെടുത്തു. സെക്രട്ടറിയായി കെ.ജി. സുന്ദരനേയും പ്രസിഡൻറായി പി.കെ. രവീന്ദ്രനേയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.