കൊടകര: പഞ്ചായത്തിലെ പേരാമ്പ്ര -കനകമല റോഡില്‍ കുഴികള്‍ നിറഞ്ഞത് ഇതുവഴിയുള്ള യാത്ര ദുരിതമായി. കനകമല -ചാലക്കുടി റോഡിനേയും ദേശീയപാത 47 നേയും ബന്ധിപ്പിക്കുന്ന ഈ റോഡില്‍ പേരാമ്പ്ര ഭാഗത്താണ് കുഴികള്‍ നിറഞ്ഞിരിക്കുന്നത്. ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ മഴക്കാലമായതോടെ ചളിവെള്ളം കെട്ടിക്കിടക്കുന്നതും യാത്രക്കാര്‍ക്ക് ദുരിതമായി. റോഡ് അറ്റകുറ്റപണി നടത്തി സഞ്ചാരയോഗ്യമാക്കാന്‍ എത്രയും വേഗം നടപടിയുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.