ഇരിങ്ങാലക്കുട: പുത്തന്‍ചിറയിലെ കരിങ്ങോൾചിറ പാലത്തിെൻറ അപ്രോച്ച് റോഡ് പൂര്‍ത്തിയാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ റവന്യു വകുപ്പ് സ്വീകരിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. വർധിച്ചുവരുന്ന മയക്കുമരുന്നു മാഫിയകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ എക്ൈസസ് -പൊലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും യോഗം നിർദേശിച്ചു. പ്രഫ. കെ.യു. അരുണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബസ് സർവിസ് കുറവുള്ള കാറളം മേഖലകളില്‍ ഞായറാഴ്ച ദിവസങ്ങളില്‍ ട്രിപ്പ് മുടക്കുന്നവര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് വികസനസമിതി ആവശ്യപ്പെട്ടു. മഴക്കാലത്ത് അപകടാവസ്ഥയിലുള്ള വൃക്ഷങ്ങള്‍ വീണ് ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് അടിയന്തര നടപടികള്‍ കെ.എസ്.ഇ.ബി, പൊതുമാരാമത്ത്, പഞ്ചായത്ത് വകുപ്പുകള്‍ കൈക്കൊള്ളണമെന്ന് ആര്‍.ഡി.ഒ ഡോ. എം.സി. റെജിന്‍ നിർദേശിച്ചു. പടിയൂര്‍ പഞ്ചായത്തിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിന് ബൈപാസ് ലൈനുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കാട്ടൂര്‍ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് എം.എല്‍.എയുടെ നേതൃത്വത്തില്‍ അടിയന്തര പരിഹാരം കാണാനും വികസന സമിതി തീരുമാനിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാജി നക്കര, ത്യശൂര്‍ എം.പി സി.എന്‍. ജയദേവെൻറ പ്രതിനിധി കെ. ശ്രീകുമാര്‍, കൊടുങ്ങല്ലൂര്‍ എം.എല്‍.എ വി.ആര്‍. സുനില്‍കുമാറിെൻറ പ്രതിനിധി വേണു, ജില്ല പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണന്‍, പഞ്ചായത്ത് പ്രസിഡൻറുമാര്‍, മറ്റു ജനപ്രതിനിധികള്‍, വിവിധ വകുപ്പു പ്രതിനിധികള്‍, തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.