പാലക്കാട്​ സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു

blurb: തൃശൂർ സ്വദേശി പരിക്കേറ്റ് ചികിത്സയിൽ മസ്കത്ത്: ഒമാനിൽ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു. ചാലിശ്ശേരി പെരുമണ്ണൂര്‍ വരത്തോട്ടില്‍ വാസുവി​െൻറ മകൻ രാംദാസ് (34) ആണ് മരിച്ചത്. റോഡരികിലൂടെ നടന്നുപോകവെ മറ്റൊരു വാഹനത്തിലിടിച്ച് നിയന്ത്രണംവിെട്ടത്തിയ പിക്കപ്പ് വാൻ ഇടിച്ചുകയറിയാണ് അപകടം. സുഹാർ ഓഹി സനാഇയ്യയിൽ ശനിയാഴ്ച രാത്രിയായിരുന്നു അപകടം. പിക്കപ്പുമായി കൂട്ടിയിടിച്ച വാഹനത്തിലുണ്ടായിരുന്ന തൃശൂർ സ്വദേശി ഹരി പരിക്കേറ്റ് ചികിത്സയിലാണ്. സുഡാൻ സ്വദേശിയാണ് പിക്കപ്പ്വാൻ ഒാടിച്ചിരുന്നത്. ജോലി കഴിഞ്ഞ് സഹോദര​െൻറ കുടുംബം താമസിക്കുന്ന വീട്ടിലേക്ക് പോവുകയായിരുന്നു രാംദാസ്. സഹോദരൻ അടിയന്തിരമായി നാട്ടിൽ പോയതിനാൽ കുടുംബം താമസിക്കുന്ന വീട്ടിലേക്ക് രാംദാസ് ദിവസവും ജോലി കഴിഞ്ഞ് പോകാറുണ്ടായിരുന്നു. 12 വർഷമായി ഒമാനിലുള്ള രാംദാസ് അഞ്ചുവർഷമായി അലൂമിനിയം ഫാബ്രിക്കേഷൻ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. സഹോദരൻ മരണ വിവരം അറിഞ്ഞ് സുഹാറിൽ തിരിച്ചെത്തിയിട്ടുണ്ട്. അവിവാഹിതനാണ്. മാതാവ്: അംബുജാക്ഷി. സുഹാർ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു. oman death ramadas...രാമദാസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.