കൊടുങ്ങല്ലൂർ: ദേശീയപാത വികസനത്തിെൻറ പേരിൽ ആല ശ്രീ ശങ്കരനാരായണ ക്ഷേത്ര ഭൂമി കൈയേറാനുള്ള ദേശീയ പാത അധികൃതരുടെ നീക്കത്തിനെതിരെ ശ്രീനാരായണ ധർമ പ്രകാശിനി യോഗം സമരം തുടങ്ങി. യോഗം ഭാരവാഹികളും മേഖലയിലെ ഗ്രാമ പഞ്ചായത്തംഗങ്ങളും ഏകദിന ഉപവാസം നടത്തി. ക്ഷേത്ര ഭൂമി വിശ്വാസികൾക്ക് വിട്ടു നൽകുക, ഹൈവേ അധികാരികൾ വാക്കുപാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഏകദിന ഉപവാസം. രാവിലെ മുതൽ ആരംഭിച്ച ഉപവാസ സമരം ശ്രീ കുരുംബ ഭഗവതി ക്ഷേത്രോപദേശക സമിതി പ്രസിഡൻറ് കെ.ജി. ശശിധരൻ ഉദ്ഘാടനം ചെ്തു. വൈദിക സംഘം പ്രസിഡൻറ് പ്രകാശൻ ശാന്തികൾ നാരങ്ങ നീര് നൽകി ഉപവാസ സമരത്തിന് സമാപനം കുറിച്ചു. ഏകദിന ഉപവാസത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വൈകീട്ട് നാലിന് മാതൃസമിതിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണയും തുടർന്ന് പ്രതിഷേധ ജ്വാല തെളിയിക്കലും നടന്നു. എസ്.എൻ.ഡി.പി.യോഗം വനിതാ സംഘം കേന്ദ്ര കമ്മിറ്റി സെക്രട്ടറി സംഗീതാ വിശ്വനാഥൻ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സുബീഷ് ചെത്തിപാടത്ത് അധ്യക്ഷത വഹിച്ചു. ഷിജു വാഴപ്പിള്ളി നന്ദി പറഞ്ഞു ജൂലൈ 13ന് ദേശീയ പാത ഓഫിസ് പിക്കറ്റ് ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.