വിദ്യാഭ്യാസ പുരസ്കാര വിതരണവും അനുസ്മരണവും

തളിക്കുളം: ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ റീഡിങ് റൂം ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്കാര വിതരണവും സംഘടിപ്പിച്ചു. തളിക്കുളം ബ്ലോക്ക് പ്രസിഡൻറ് ഡോ. എം.ആർ. സുഭാഷിണി ഉദ്ഘാടനം ചെയ്തു. ഐ.വി. ദാസ് അനുസ്മരണവും സാഹിത്യ ക്വിസ് മത്സര വിജയികൾക്ക് സമ്മാന വിതരണവും വായന പക്ഷാചരണ സമാപനവും ഇതോടൊപ്പം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് ഇ.പി. ശശികുമാർ പുരസ്കാരം വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. ബാബു സമ്മാന വിതരണം നടത്തി. ജനപ്രതിനിധികളായ ഇ.പി.കെ. സുഭാഷിതൻ, പി.ഐ. സജിത, കെ.കെ. രജനി, മോചിത മോഹനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.