മണ്ണെണ്ണ കാന്‍ വീണ് തീ പടര്‍ന്ന് രണ്ട് പേര്‍ക്ക് പൊള്ളലേറ്റു

പെരുമ്പിലാവ്: അടുപ്പില്‍ നിന്ന് തീ പടര്‍ന്ന് രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. കല്ലുംപുറം ചുള്ളിപറമ്പില്‍ രുനീഷി​െൻറ ഭാര്യ ഹരിത (22), രുനീഷി​െൻറ സഹോദരന്‍ രാജേഷ് (30) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. അടുക്കളയിലെ റാക്കിന് മുകളില്‍ നിന്ന് സാധനങ്ങള്‍ എടുക്കുന്നതിനിടെ മണ്ണെണ്ണ കാന്‍ വീണാണ് ഹരിതയുടെ ശരീരത്തിലേക്ക് തീ പടര്‍ന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് രാജേഷി​െൻറ കാലിനാണ് പൊള്ളലേറ്റത്. ഇരുവരും മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.