കാണില്ലെങ്കിലും പ്രസാദിെൻറ കണ്ണിലുണ്ട് ഒരായിരം വർണങ്ങൾ

അന്തിക്കാട്: അകക്കണ്ണി​െൻറ വെളിച്ചത്തിൽ പ്രസാദ് തുന്നിച്ചേർക്കുന്നത് ഒരു ജീവിതം. കാഴ്ച നഷ്ടപ്പെട്ടിട്ടും കുടയും സോപ്പും ഉണ്ടാക്കി വിൽപന നടത്തിയാണ് ഇയാൾ ഭാര്യയും മകളുമടങ്ങുന്ന കുടുംബത്തെ പോറ്റുന്നത്. താന്ന്യം വന്നേരിമാട് കോളഞ്ഞാട്ട് പ്രസാദി​െൻറ കാഴ്ചശക്തിപൂർണമായും നഷ്ടപ്പെട്ടിട്ട് 28 വർഷം പിന്നിട്ടു. 1983 ലാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. വീടിന് സമീപമുള്ള പുഴയിൽ മുങ്ങി ചേറ് എടുത്ത് വഞ്ചിയിൽ കയറ്റി കൊണ്ടുപോയി വിൽപന നടത്തിയാണ് കുടുംബം പുലർത്തിയത്. 1989ൽ ഞെരമ്പ് സംബദ്ധമായ രോഗംമൂലം കണ്ണി​െൻറ കാഴ്ച കുറയാൻ തടങ്ങി. വിവിധ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും 1990ൽ കാഴ്ച പൂർണമായും ഇല്ലാതായി. എന്നിട്ടും ഇയാൾ തൊഴിലുമായി മുന്നോട്ടു പോയി. വിവാഹ ശേഷം എട്ട് വർഷം മുമ്പ് പ്രസാദ് ചേറ് പണിയോടൊപ്പം കുടയും സോപ്പും നിർമാണത്തിലേക്ക് തിരിഞ്ഞു. അതിവേഗത്തിലാണ് കുട നിർമാണം. ലോകകപ്പ് ആയതോടെ കുട നിർമാണത്തി​െൻറ തിരക്കായിരുന്നു. ബ്രസിൽ, അർജൻറീന, ഫ്രാൻസ്, ജർമനി, ഇംഗ്ലണ്ട്, സ്പെയിൽ എന്നീ ടീമുകളുടെ കൊടികളുടെ നിറമുള്ള ശീലയിലാണ് കുട നിർമാണം. ബ്രസിൽ, അർജൻറീന എന്നീ ടീമുകളുടെ ആരാധകരാണ് കുട ആവശ്യത്തിനായി അധികവും എത്തുന്നത്. ഉണ്ടാക്കിയ കുടകൾ തീരദേശത്തെ കടകളിലാണ് അധികവും വിൽപന നടത്തി വരുന്നത്. കുരുന്നുകളുടെ ഇഷ്ടത്തിനൊത്ത് വർണ കുടകളും ധാരാളം ഉണ്ടാക്കി വിൽപന നടത്തി കഴിഞ്ഞു. ഉണ്ടാക്കിയ കുടകൾ ഭാര്യ ദാക്ഷായണിയും മകളും ചേർന്നാണ് കടകളിൽ എത്തിക്കുന്നത്. ഇതോടൊപ്പം ആവശ്യക്കാർക്ക് സോപ്പും വിൽപന നടത്തുന്നുണ്ട്. ചേറ് വിൽപനക്കായി സ്വന്തമായി വഞ്ചിയും പ്രസാദിനുണ്ട്. പുഴയിൽ നിന്ന് എടുക്കുന്ന ചേറ് വഞ്ചിയിൽ കയറ്റി തുഴഞ്ഞാണ് പ്രസാദ് കരക്കെത്തിച്ച് ടെമ്പോയിൽ കയറ്റുക. സോപ്പി​െൻറ ഓർഡർ പ്രസാദി​െൻറ മൊബൈൽ ഫോണിലാണ് വിളിച്ച് അറിയിക്കുക. യാത്ര പോകുന്നതും തനിച്ചാണ്. അകക്കണ്ണി​െൻറ വെളിച്ചത്തിലാണ് എല്ലാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.