കേച്ചേരി: തൂവാനൂർ ചിരപ്പറമ്പ് . ചൂണ്ടൽകുന്ന് മേലൂട്ട് വീട്ടിൽ രമണെൻറ മകൻ രാഹുലിനെയാണ് (22) കാണാതായത്. ഞായറാഴ്ച വൈകീട്ട് അഞ്ചരക്കാണ് സംഭവം. തോടിന് കുറുകെയുള്ള പാലത്തിെൻറ കൈവരിയിൽ ഇരിക്കുകയായിരുന്നു രാഹുൽ. അബദ്ധത്തിൽ പുറകോട്ട് വീണ രാഹുൽ ഒഴുക്കിൽപ്പെട്ടു. ഉടൻ സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും പിന്നീട് കുന്നംകുളം ഫയർഫോഴ്സും എത്തി ഏഴര മണി വരെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാത്രി വെളിച്ചക്കുറവ് തടസ്സമായതോടെ തിരച്ചിൽ നിർത്തിവെച്ചു. തിങ്കളാഴ്ച രാവിലെ തൃശൂരിൽ നിന്ന് മുങ്ങൽ വിദഗ്ധരെത്തി വീണ്ടും തിരച്ചിൽ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.