തൃപ്രയാർ: കർഷക സമരങ്ങൾക്കെതിരെ വർഗീയത ഉണർത്തി തകർക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തിന് നേതൃത്വം നൽകിയ ബിജു കൃഷ്ണ ആരോപിച്ചു. സാംസ്‌കാരിക സംഘടനയായ സ്‌പേയ്‌സ് നടത്തിയ ടി.ആര്‍. ചന്ദ്രദത്ത് അനുസ്മരണത്തില്‍ 'ജനകീയ പ്രതിരോധങ്ങള്‍- സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അഖിലേന്ത്യാ കിസാന്‍സഭ ജോയൻറ് സെക്രട്ടറി കൂടിയായ ബിജു കൃഷ്ണ. കാര്‍ഷിക മേഖലയില്‍ പ്രഖ്യാപിച്ച താങ്ങുവില കുറവാണ്. സ്വാമിനാഥന്‍ കമീഷെൻറ നിർദേശങ്ങള്‍ പരിഗണിക്കാതെയാണ് താങ്ങുവില പ്രഖ്യാപിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എ.പി. പ്രേംലാല്‍ അധ്യക്ഷത വഹിച്ചു. കില ഡയറക്ടര്‍ ജോയ് ഇളമണ്‍ ടി.ആര്‍. ചന്ദ്രദത്തിനെ അനുസ്മരിച്ചു. പ്രഫ. കെ.യു. അരുണന്‍ എം.എല്‍.എ, വി. ശ്രീകുമാര്‍, ലാല്‍സിങ് ഇയ്യാനി. ടി.ആര്‍. ഹാരി, ധനഞ്ജയന്‍ മച്ചിങ്ങല്‍, ടി.ആര്‍. അജയന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.