അഴീക്കോട്: ഗതാഗത യോഗ്യമല്ലാതായ അഴീക്കോട് അഞ്ചപ്പാലം റോഡ് പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതീകാത്മക രാഷ്ട്രീയ കുറ്റ വിചാരണയും റോഡിൽ പ്രതിഷേധ കൃഷിയിറക്കലും നടത്തി. എം.പി, എം.എൽ.എ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർക്കെതിരെയാണ് പ്രതിഷേധം. കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.പി. ജോൺ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് പി.കെ. ഷംസുദ്ദീൻ, സഹകരണ ബാങ്ക് പ്രസിഡൻറ് പി.എ. കരുണാകരൻ, പി.എസ്. ഷഫീർ, പി.എ. മനാഫ്, പി.എം. ലിയാഖത്ത്, കെ.എം. സാദത്ത്, സി.എ. റഷീദ്, ഒ.പി. സതീശൻ, ഐഷ സുകുമാരൻ, വി.എ. ജലീൽ എന്നിവർ സംസാരിച്ചു. കെ.യു. രഘു, വി.വി. ബാബു, സി.ഡി. വിജയൻ, പി.എച്ച്. റഹീം, റാഫി ഇടവഴിക്കൽ, പി.ബി. ബനേഷ്, പി.ജെ. ജോയ്, എൻ.എം. ഫൈസൽ, ടി.എസ്. അജിത്ത്, കെ.കെ. സദാനന്ദൻ, പി.കെ. അബ്ദുൽ ജബ്ബാർ, കെ.എ. ഷെരീഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.